
സമരത്തില്‍നിന്ന് പിന്‍മാറില്ലെന്ന നിലപാടിൽ ഉറച്ച് ഗുസ്തി താരങ്ങള്‍
ദേശീയ റെസ്ലിങ്ങ് ഫെഡറേഷന്‍ പ്രസിഡന്റിനെതിരായ ലൈംഗികാരോപണത്തില്‍ ശക്തമായ നടപടിയുണ്ടാകാതെ സമരത്തില്‍നിന്ന് പിന്‍മാറില്ലെന്ന നിലപാടിൽ ഉറച്ച് വനിതാ താരങ്ങള്‍. സർക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ തൃപ്തികരമായ ഒരു പ്രതിരകരണവും ലഭിച്ചിട്ടില്ലെന്നാണ് സമരംചെയ്യുന്ന ഗുസ്തി താരങ്ങള്‍ പ്രതികരിച്ചത്. അതേസമയം ആരോപണം നേരിടുന്ന ദേശീയ റെസ്ലിങ്ങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് രാജിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇല്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്നുമാണ് ഗുസ്തി താരം വിനേഷ് ഫോഗട്ട് പയുന്നത്. ഗുസ്തി ഫെഡറേഷന്റെ അടിയന്തര യോഗം ഞായറാഴ്ച അയോധ്യയില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര കായിക…