
അജിത് പവാറിന് മറുപടിയുമായി സുപ്രിയ സുലെ; പ്രായം വെറും സംഖ്യ, പിന്നിൽ നിന്ന് കുത്തുന്ന ഫ്ലക്സുമായി പവാർ പക്ഷം
എൻസിപി പിളർത്തി എൻഡിഎയിലേക്ക് പോവുകയും ശരത് പവാറിനെ പ്രായം പറഞ്ഞ് വിമർശിക്കുകയും ചെയ്ത അജിത് പവാറിനുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശരത് പവാറിന്റെ മകളും എൻസിപി നേതാവും ലോക്സഭ എം പിയുമായ സുപ്രിയ സുലെ. എൻസിപിയിൽ അധികാര വടംവലി മൂർദ്ധന്യത്തിലെത്തി നിൽക്കുന്ന സമയത്താണ് ‘വയസ് 83 ആയില്ലേ ഇനിയെങ്കിലും അധികാര മോഹം അവസാനിപ്പിച്ച് കൂടെ’ എന്ന തരത്തിലുള്ള പ്രതികരണം അജിത് പവാറിൽ നിന്ന് ഉണ്ടായത്. ഇതിനുള്ള സുപ്രിയയുടെ മറുപടി ഇപ്രകാരമായിരുന്നു, ചില ആളുകൾ പറയുന്നത് ഇപ്പോൾ പ്രായം ഇത്രയായില്ലേ…