
‘പാമ്പിനെയോ പഴുതാരയെയോ ഒന്നും പേടിയില്ല’; പേടി അഭിനയിക്കേണ്ട സീനില്‍ ടെന്‍ഷന്‍ ആയിരുന്നുവെന്ന് ശാന്തി ബാലചന്ദ്രന്‍
ജീവിതത്തില്‍ ഒട്ടും പേടിയില്ലാത്ത തനിക്ക് പേടി അഭിനയിക്കേണ്ട സീനില്‍ ടെന്‍ഷന്‍ ആയിരുന്നുവെന്ന് നടി ശാന്തി ബാലചന്ദ്രന്‍. മെന്റല്‍ ബ്ലോക്ക് ആയി തോന്നി എന്നാണ് ശാന്തി പറയുന്നത്. ഒരു ഹൊറര്‍ സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ടെന്നും താരം വ്യക്തമാക്കുന്നുണ്ട്. ‘ചെറുപ്പം മുതലേ പാമ്പിനെയോ പഴുതാരയെയോ ഒന്നും എനിക്ക് പേടിയില്ല. ഭയങ്കര ഭീകരമായ അനുഭവങ്ങളൊന്നും ജീവിതത്തില്‍ നേരിടാത്തത് കൊണ്ട് തന്നെ പേടി എന്താണ് എന്ന് എനിക്ക് അറിയില്ല. ഒരു സിനിമയില്‍ പല്ലിയെ കണ്ട് പേടിക്കേണ്ട ഒരു രംഗം അഭിനയിക്കാന്‍ ഉണ്ടായിരുന്നു. അത്…