
‘മേനകയ്‌ക്കൊപ്പം ഏറ്റവുമധികം സിനിമ ചെയ്തു, പ്രേക്ഷകർ ചിന്തിച്ച പോലെയല്ല ഞങ്ങളുടെ ബന്ധം’: ശങ്കർ
എൺപതുകളിലെ റൊമാൻറിക് ഹീറോ ആണ് ശങ്കർ. കോളജ് കുമാരിമാരുടെ സ്വപ്നകാമുകനായിരുന്നു. തൻറെ കരിയറിൽ സംഭവിച്ച ചില കാര്യങ്ങൾ തുറന്നുപറയുകയാണ് താരം. റൊമാൻറിക് ഹീറോ ഇമേജാണ് ആദ്യകാലത്ത് എനിക്കുണ്ടായിരുന്നത്. അതിൽനിന്നു മാറിവരാനുള്ള ശ്രമം ഞാൻ നടത്തിയിരുന്നു. കുറച്ചുകൂടി പക്വതയുള്ള കഥാപാത്രങ്ങൾ ചെയ്യാനുള്ള ഒരു ശ്രമം നടത്തിയെങ്കിലും അതു ക്ലിക്കായില്ല എന്നു പറയാം. കിഴക്കുണരും പക്ഷി എന്ന സിനിമയിൽ വില്ലൻ വേഷം ചെയ്തു നോക്കി. അതൊന്നും എനിക്കൊരു നല്ല വിജയം നൽകിയില്ല. അങ്ങനെ കുറച്ചുനാൾ സിനിമയിൽനിന്നു മാറിനിന്നു. വീണ്ടും തിരിച്ചുവരാമെന്നു…