
ഷാങ്ഹായ് ഉച്ചകോടി ; ഖത്തർ അമീർ കസാഖിസ്ഥാനിൽ
ഷാങ്ഹായ് കോഓപറേഷന്‍ ഓര്ഗനൈസേഷന് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കസാഖ്സ്താൻ തലസ്ഥാനമായ അസ്താനയിലെത്തി. കസാഖ്സ്താൻ പ്രസിഡന്റ് കാസിം ജൊമാർട്ട് ടൊകായേവുമായും ഉച്ചകോടിയിൽ പങ്കെടുക്കുന്ന വിവിധ രാഷ്ട്ര നേതാക്കളുമായും ഖത്തർ അമീർ കൂടിക്കാഴ്ച നടത്തും. ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കുന്ന ഉച്ചകോടിക്ക് ശേഷം അദ്ദേഹവും പ്രതിനിധി സംഘവും പോളണ്ടിലേക്ക് തിരിക്കും. പോളിഷ് പ്രസിഡന്റ് ആൻഡ്രെജ് ദുഡ ഉൾപ്പെടെ നേതാക്കളുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും അമീർ കൂടിക്കാഴ്ച നടത്തും. ഇന്ത്യ, ചൈന, കസാഖ്സ്താൻ, കിർഗിസ്താൻ,…