
ഹൈദരാബാദിനെതിരെയുള്ള പോരിൽ ജയിച്ചാൽ സഞ്ജുവിന് ഫൈനൽ മാത്രമല്ല, മറ്റൊരു റെക്കോർഡ് കൂടി
ഐപിഎല്ലിൽ രണ്ടാം ക്വാളിഫയറിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം. ഇന്ന് ഹൈദരാബാദിനെതിരെ ജയിച്ചാൽ ഫൈനലിൽ പ്രവേശിക്കുന്നതിനൊപ്പം മറ്റൊരു നേട്ടം കൂടി രാജസ്ഥാന്‍ നായകൻ സഞ്ജു സാംസണ് നേടാം. രാജസ്ഥാന്‍ റോയല്‍സിന് കൂടുതല്‍ ജയങ്ങള്‍ സമ്മാനിച്ച ക്യാപറ്റൻ എന്ന റെക്കോര്‍ഡാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. 2021 ഐപിഎല്‍ സീസണിലാണ് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാകുന്നത്. 2008ലെ ആദ്യ സീസണില്‍ മാത്രമേ രാജസ്ഥാന് കിരീടം നേടാനായൊള്ളു. 2022 ൽ ഫൈനലില്‍ എത്തിയെങ്കിലും കിരീടം നഷ്ടമായി. ഈ സീസണില്‍ കപ്പ്…