ആലപ്പുഴ ഷാൻ വധക്കേസ് ; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഈ മാസം 13ന് പരിഗണിക്കും

എസ്ഡിപിഐ നേതാവായിരുന്ന അഡ്വ. കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി 13 ന് പരി​ഗണിക്കും. കുറ്റപത്രം മടക്കണമെന്ന പ്രതിഭാഗം ആവശ്യത്തിൽ വാദം തുടരുമെന്നും കോടതി അറിയിച്ചു. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി മൂന്ന് ആണ് കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷൻ വാദം കേട്ടശേഷമായിരിക്കും തീരുമാനം. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ചുമതല ഉള്ളത് ഐജിക്ക് മാത്രമാണെന്നും ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല മാത്രമാണുള്ളതെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. ബിജെപി-ആർഎസ്എസ് പ്രവർത്തകരായ 11 പേരാണ് കേസിലെ പ്രതികൾ….

Read More

ആലപ്പുഴ ഷാൻ വധക്കേസ് ; അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നു

ആലപ്പുഴയെ ഞെട്ടിച്ച രണ്ടു കൊലപാതകങ്ങളിൽ രണ്ടാം കൊലയുടെ വിധി പറയുമ്പോൾ എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാൻ വധക്കേസ് എങ്ങുമെത്തിയില്ല. രൺജിത്ത് വധക്കേസിലെ കുറ്റവാളികൾക്കെല്ലാം വധശിക്ഷ ലഭിക്കുമ്പോൾ ഷാൻ വധക്കേസിലെ പ്രതികൾ ജാമ്യത്തിൽ പുറത്താണ്. 2021 ഡിസംബർ 18ന് രാത്രിയാണ് എസ്​.ഡി.പി.ഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെടുന്നത്. 19ന് രാവിലെ ബിജെപി നേതാവ് രണജീത് ശ്രീനിവാസും കൊല്ലപ്പെട്ടു. ഈ രണ്ട് കേസുകളിലും അന്വഷണം നടത്തി പ്രതികളെ പിടികൂടിയിരുന്നു. പക്ഷേ ആദ്യ സംഭവമായ ഷാൻ കൊലക്കേസ് ഇഴഞ്ഞു നീങ്ങുകയാണ്. കുറ്റപത്രം…

Read More