
മുടി വളരണോ?; മുരിങ്ങയില ഷാംപൂ തയാറാക്കാം
മുടിയുടെ ആരോഗ്യത്തിനായി പതിവായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഷാംപൂ ആണ് മുരിങ്ങയില ഷാംപൂ. ഇത് എങ്ങനെ തയാറാക്കാം എന്നും, ഇതിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്നും നോക്കാം. മുരിങ്ങയില മുടിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് മുരിങ്ങയില. മുരിങ്ങയിലയില്‍ വിറ്റമിന്‍ എ, വിറ്റമിന്‍ സി, ബയോട്ടിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് മുടിയുടെ വേരുകളെ ബലപ്പെടുത്താന്‍ സഹായിക്കുന്നുണ്ട്. അതുപോലെ, മുടിയെ കണ്ടീഷന്‍ ചെയ്‌തെടുക്കാന്‍ മുരിങ്ങയില സഹായിക്കും. തികച്ചും നാച്വറലായിട്ടുള്ള കണ്ടീഷ്ണറാണ് മുരിങ്ങയില. അതുപോലെ, ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് കുറയ്ക്കാനെല്ലാം സഹായിക്കുന്നതിനാല്‍, മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്നു….