
ഡാൻസ് സ്റ്റുഡിയോയുമായി നടിയും നർത്തകയുമായ ഷംനാ കാസിം ; ഉദ്ഘാടനം നിർവഹിച്ച് മാതാവ് റൗല കാസിം
പ്രശസ്ത നടിയും നർത്തകിയുമായ ഷംന കാസിം ദുബൈയിൽ ഡാൻസ് സ്റ്റുഡിയോ ആരംഭിച്ചു. ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം, സെമി ക്ലാസിക്കൽ നൃത്തം, ബോളിവുഡ് ഡാൻസ്, ഫിറ്റ്നസ് ഡാൻസ് എന്നിവയുൾപ്പെടെ വിവിധ നൃത്തരൂപങ്ങൾ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന പാഠ്യപദ്ധതിയാണ് ഷംനാ കാസിമിൻ്റെ ഡാൻസ് സ്റ്റുഡിയോ വാഗ്ദാനം ചെയ്യുന്നത്. ഷംനയും മറ്റ് രണ്ടു പേരുമാണ് അധ്യാപകർ. ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ രാവിലെ 9 മുതൽ വൈകുന്നേരം 9വരെയാണ് പ്രവർത്തന സമയം. മാസം 8 വീതം ക്ലാസുകളാണ് ഓരോന്നിലും നൽകുക. 200 മുതൽ…