
സാമൂഹ്യദ്രോഹികൾ മൂലം അൽപ്പനാൾ അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നു, ഉമ്മൻചാണ്ടി സാർ മാപ്പ്; ഷമ്മി തിലകൻ
സോളാർ പീഡന കേസിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നുവെന്ന സി.ബി.ഐ. റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ പ്രതികരണവുമായി നടൻ ഷമ്മി തിലകൻ. സാമൂഹ്യദ്രോഹികളുടെ ഇടപെടലുകൾ മൂലം, അൽപ്പനാൾ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ നിർവ്യാജമായ ഖേദം അറിയിക്കുന്നതായി ഷമ്മി തിലകൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ഷമ്മി തിലകന്റെ കുറിപ്പ് ഉമ്മൻചാണ്ടി സാർ മാപ്പ്.. സാമൂഹ്യദ്രോഹികളുടെ ഇടപെടലുകൾ മൂലം, അൽപ്പനാൾ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ, നിർവ്യാജമായ ഖേദം അറിയിക്കുന്നു..! ഒപ്പം..; പ്രതികാരദാഹത്താൽ…