
രൺവീറിനെ പോലെ ഒരു നടന് ശക്തിമാനെ അവതരിപ്പിക്കാൻ കഴിയില്ല; വിയോജിപ്പ് അറിയിച്ച് മുകേഷ് ഖന്ന
ശക്തിമാൻ സിനിമ വരുന്ന എന്ന തരത്തിൽ ചില അഭ്യൂഹങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു. ബോളിവുഡ് താരം രൺവീർ സിങ്ങായിരിക്കും ചിത്രത്തിൽ ശക്തമാനാവുക എന്ന തരത്തിലും ചില വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ രൺവീർ ശക്തിമാനാവുന്നതിൽ വിയോജിപ്പ് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുകേഷ് ഖന്ന. പഴയ ശക്തിമാൻ സീരിയൽ താരമാണ് മുകേഷ് ഖന്ന. രൺവീറിനെ പോലെ ഒരു നടന് ശക്തിമാനെ അവതരിപ്പിക്കാൻ കഴിയില്ലെന്നാണ് മുകേഷ് ഖന്ന പറയുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രൺവീർ ശക്തിമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന വാർത്ത…