2023 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 7 ശതമാനം മറികടക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍

2022-23 സാമ്പത്തിക വര്‍ഷത്തെ രാജ്യത്തെ വളര്‍ച്ച ഏഴ് ശതമാനത്തിന് മുകളിലായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. കേന്ദ്ര ബാങ്ക് നിരീക്ഷിച്ചുവരുന്ന പ്രധാന സാമ്പത്തിക സൂചകങ്ങളെല്ലാം തന്നെ നാലാം പാദത്തില്‍ മികച്ച നിലയിലായിരുന്നു. അതുകൊണ്ട് ഏഴ് ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയാല്‍ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക യോഗത്തില്‍ പ്രസംഗിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കാര്‍ഷിക-സേവന മേഖലകള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായി. സര്‍ക്കാരിന്റെ മൂലധന-അടിസ്ഥാന സൗകര്യ വികസന ചെലവുകള്‍ വര്‍ധിച്ചു….

Read More

റിപ്പോ നിരക്കിൽ വർധനയില്ല

റിപ്പോ നിരക്കിൽ വർധനയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. പണപ്പെരുപ്പം പ്രതീക്ഷിച്ചതുപോലെ കുറഞ്ഞിട്ടില്ലെങ്കിലും ഇത്തവണ നിരക്ക് വര്‍ധന വേണ്ടെന്നുവെയ്ക്കുകയാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ റിപ്പോ നിരക്ക് 6.50ശതമാനത്തില്‍ തുടരും. നടപ്പ് സാമ്പത്തിക വര്‍ഷം 6.5ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദ്യ പാദത്തില്‍ 7.8ശതമാനവും രണ്ടാമത്തെ പാദത്തില്‍ 6.2ശതമാനവും മൂന്നാം പാദത്തില്‍ 6.1ശതമാനവും നാലാം പാദത്തില്‍ 5.9ശതമാനവുമാണ് വളര്‍ച്ചാ അനുമാനം. ആഗോള ബാങ്കിങ് പ്രതിസന്ധിയും കോവിഡ്…

Read More