ആദ്യ ഭാര്യയുടെ പരാതി; ‘മല്ലു ട്രാവലറി’നെതിരെ പോക്സോ കേസെടുത്തത് പൊലീസ്

സൗദി വനിതയുടെ പരാതിയിൽ ലൈംഗികാതിക്രമ കേസിൽ അന്വേഷണം നേരിടുന്ന വ്ലോഗർ ഷാക്കിർ സുബ്ഹാനെതിരെ (മല്ലു ട്രാവലർ) പോക്സോ കേസും. ആദ്യ ഭാര്യയുടെ പരാതിയിലാണ് കേസെന്നാണ് വിവരം. കേസെടുത്തതായി ധർമടം പൊലീസ് സ്ഥിരീകരിച്ചു. ഈ കേസ്, അന്വേഷണത്തിന്റെ ഭാഗമായി ഇരിട്ടി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയതായി ധർമടം പൊലീസ് അറിയിച്ചു. ശൈശവ വിവാഹം, ഗാർഹിക പീഡനം തുടങ്ങിയ വെളിപ്പെടുത്തലുകളുമായി ഷാക്കിർ സുബ്‌ഹാന്റെ ആദ്യ ഭാര്യ രംഗത്തെത്തിയിരുന്നു. മുൻപ് ഒരു സൗദി വനിത നൽകിയ ലൈംഗികാതിക്രമ പരാതിയിലും ഷാക്കറിനെതിരെ കേസ് റജിസ്റ്റർ…

Read More

സൗദി യുവതിയുടെ പീഡന പരാതി: വ്‌ളോഗർ ഷാക്കിർ സുബ്ഹാന് സ്ഥിരം ജാമ്യം

സൗദി യുവതിയുടെ പീഡന പരാതിയിൽ വ്‌ളോഗർ ഷാക്കിർ സുബ്ഹാന് (മല്ലു ട്രാവലർ) സ്ഥിരം ജാമ്യം. കേസിനെ പറ്റിയും പരാതിക്കാരിക്കെതിരെയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിടരുതെന്ന നിർദേശത്തോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.. കഴിഞ്ഞ സെപ്റ്റംബറിലാണ് സൗദി യുവതി പൊലീസിൽ പരാതി നൽകിയത്. ഇന്റർവ്യൂവിന് വിളിച്ചു വരുത്തി തന്നോട് അപമര്യാദയായി പെരുമാറിയെന്നതായിരുന്നു പരാതി. തുടർന്ന് സ്ത്രീത്വത്തെ അപമാനിച്ചുവെന്നതടക്കമുള്ള വകുപ്പുകൾ ചുമത്തി ഷാക്കിറിനെതിരെ കേസെടുക്കുകയായിരുന്നു. പരാതി പുറത്തുവന്നതിന് പിന്നാലെ ഷാക്കിർ വിദേശത്തേക്ക് കടന്നിരുന്നു.

Read More