
ഷാജോണിന്റെ വിഗ് എയർപോർട്ടിൽ കുടുക്കി; പരിശോധനയിൽ അറബിപ്പോലീസ് വരെ തലകുത്തി ചിരിച്ചു
സിനിമ, മിമിക്രി, മിനിസ്‌ക്രീൻ താരമാണ് കലാഭവൻ പ്രജോദ്. നിരവധി ആരാധകരാണു താരത്തിനുള്ളത്. തന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങൾ രസകരമായി പറയാൻ മിടുക്കനാണ് താരം. ഒരിക്കൽ കുവൈറ്റ് ട്രിപ്പിനിടെ കലാഭവൻ ഷാജോണിന്റെ വിഗ് വരുത്തിയ വിനകളെക്കുറിച്ചു തുറന്നുപറയുകയാണ് പ്രജോദ്. ഒരിക്കൽ ഞങ്ങൾ കുവൈറ്റിൽ ട്രിപ്പ് പോയ സമയത്ത് എയർപോർട്ടിൽ സേഫ്റ്റി ചെക്കിന് ഓരോരുത്തരെയായി കടത്തിവിടുന്നു. ഞങ്ങളൊക്കെ കടന്നപ്പോൾ അലാം മുഴക്കാത്ത മെഷീൻ ഷാജോൺ കടന്നതും വലിയ വായിൽ കരയുന്നതുപോലെ ‘ബീപ്…’ ശബ്ദം പുറപ്പെടുവിക്കാൻ തുടങ്ങി. ഷാജോണിന്റെ ബെൽറ്റ് ഊരിമാറ്റി വീണ്ടും…