
പ്‌ളാവ് കരിഞ്ഞ സംഭവം; പരിസ്ഥിതി പ്രവർത്തകരുമായി സംഘർഷം, ഷാജിമോൻ ജോർജിനെതിരെ കേസ്
കോട്ടയത്ത് പരിസ്ഥിതി പ്രവർത്തകരും കെട്ടിട ഉടമയും തമ്മിലുണ്ടായ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. മാഞ്ഞൂരിലെ ബീസ ക്‌ളബ് ഹൗസിന് മുന്നിൽ പുറംപോക്കിൽ നിന്നിരുന്ന കൂറ്റൻ പ്‌ളാവ് പെട്ടെന്ന് കരിഞ്ഞുണങ്ങിയതിലാണ് പ്രതിഷേധമുണ്ടായത്. സമരം ഉദ്ഘാടനം ചെയ്യാനെത്തിയ പരിസ്ഥിതി പ്രവർത്തക പ്രൊഫസർ കുസുമം ജോസഫിന്റെ പരാതിയിൽ ഹോട്ടലുടമ ഷാജിമോൻ ജോർജിനെതിരെയാണ് കടുതുരുത്തി പൊലീസ് കേസെടുത്തിരിക്കുന്നത്. മുൻപ് ഹോട്ടലിന് പഞ്ചായത്തിൽ നിന്ന് കെട്ടിട നമ്പർ ലഭിക്കാത്തതിനെത്തുടർന്ന് നടുറോഡിൽ കിടന്നുകൊണ്ട് സമരം ചെയ്യുകയും മന്തിതല ഇടപെടലിലൂടെ നമ്പർ നേടിയെടുത്ത് ഹോട്ടൽ ആരംഭിക്കുകയും ചെയ്ത പ്രവാസിയാണ്…