പൊലീസ് വയർലെസ് സന്ദേശം ചോർത്തിയെന്ന കേസ്; ഷാജൻ സ്കറിയയ്ക്ക് ജാമ്യം അനുവദിച്ച് കോടതി

പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് ജാമ്യം. ഷാജന്‍ സ്‌കറിയക്കെതിരെ പാലാരിവട്ടം പൊലീസ് ചുമത്തിയ സൈബര്‍ കേസിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. വയർലെസ് സന്ദേശം ചോർന്നു എന്ന പേരിൽ ഷാജൻ സ്കറിയക്കെതിരെ സൈബർ പൊലീസ് തിരുവനന്തപുരത്തും കേസെടുത്തിരുന്നു. അതേസമയം, മറുനാടൻ മലയാളി എഡിറ്ററും ഉടമയുമായ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു. നിലമ്പൂർ പൊലീസെടുത്ത…

Read More

വ്യാജ രേഖ കേസ്; ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്ത് തൃക്കാക്കര പൊലീസ്

വ്യാജരേഖ ചമച്ചെന്ന കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര പൊലീസ് ആണ് ഷാജനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഎസ്എൻഎൽ ബിൽ വ്യാജമായി നിർമ്മിച്ചു എന്നാണ് പരാതി. നിലമ്പൂരിൽ ചോദ്യം ചെയ്യൽ കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്. ദില്ലിയിൽ താമസിക്കുന്ന രാധാകൃഷ്ണൻ എന്നയാൾ മുഖ്യമന്ത്രിയ്ക്ക് ഇ മെയിൽ വഴി നൽകിയ പരാതിയിൽ ആണ് നടപടി എടുത്തിരിക്കുന്നത്. ഷാജൻ സ്കറിയയെ കൊച്ചിയിൽ എത്തിക്കും മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസില്‍…

Read More

ഷാജൻ സ്‌കറിയയുടെ അറസ്റ്റിന് സ്റ്റേ; മൂന്നാഴ്ചക്ക് ശേഷം കേസ് പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ല

മറുനാടൻ ഉടമ ഷാജൻ സ്‌കറിയക്കെതിരായ കേസ് എസ്സി എസ്ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. അപകീർത്തിപരമായ പരാമർശങ്ങളാണ് ഷാജൻ സ്‌കറിയ നടത്തിയതെന്ന വാദം അദ്ദേഹം ശരിവച്ചു. ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുകയായിരുന്നു കോടതി. എന്നാൽ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ സുപ്രീം കോടതി കേസിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകി. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. മുതിർന്ന മാധ്യമ…

Read More