‘ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് കരുതിയതല്ല; ദൗർഭാ​ഗ്യകരമായ കാര്യമാണ് നടന്നത്’: എ.ഡി.എം നവീന്‍ ബാബുവിൻ്റെ മരണത്തിൽ കെ.കെ ശൈലജ

കണ്ണൂരിൽ ആത്മഹത്യ ചെയ്ത എ.ഡി.എം നവീന്‍ ബാബുവിൻ്റെ കുടുംബത്തെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുക എന്നറിയില്ലെന്ന് കെ.കെ ശൈലജ. അച്ഛൻ തിരിച്ചുവരുമെന്ന് കാത്തിരുന്ന നവീൻ്റെ കുട്ടികൾക്ക് അച്ഛന്റെ മൃത​ദേഹമാണ് കാണാൻ കഴിഞ്ഞത് എന്നതാണ് സങ്കടകരമായ വസ്തുത. ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് കരുതിയതല്ല. ദൗർഭാ​ഗ്യകരമായ കാര്യമാണ് നടന്നത്. സർവീസിന്റെ അവസാന കാലഘട്ടത്തിൽ സ്വന്തം നാട്ടിൽ വന്ന് ജോലി ചെയ്യുക എന്നത് എല്ലാ ഉ​ദ്യോ​ഗസ്ഥരുടെയും അവകാശവും ആ​ഗ്രഹവും കൂടിയാണ്. ഇതൊരു അനുഭവ പാഠമാണ്. ചിലപ്പോൾ ഭരണത്തിനിടെ ഉദ്യോ​ഗസ്ഥർമാർ പറയുന്നത് പോലെ ചെയ്തിട്ടില്ലെങ്കിൽ കുറച്ച്…

Read More

ഖേദപ്രകടനം നടത്തിയ കെ എസ് ഹരിഹരന്റെ നിലപാട് സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ്

സ്ത്രീ വിരുദ്ധ പരാമർശത്തിൽ പിഴവ് ബോധ്യമായി ഖേദപ്രകടനം നടത്തിയ കെ എസ് ഹരിഹരന്റെ നിലപാട് സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഹരിഹരന്റെ വിവാദ പ്രസ്താവന യു ഡി എഫ് അംഗീകരിക്കുന്നില്ലെന്നും സ്ത്രീവിരുദ്ധമായ പരാമർശം പൂർണമായും തെറ്റാണെന്നും വി ഡി സതീശൻ പറഞ്ഞു. പൊതുവേദിയിൽ സംസാരിക്കുമ്പോൾ രാഷ്ട്രീയ നേതാക്കൾ എപ്പോഴും മറ്റുള്ളവർക്ക് മാതൃകയാകണം. ഹരിഹരന്റെ പരാമർശത്തിലുള്ള വിയോജിപ്പ് പരിപാടി കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നു. പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നും വി ഡി…

Read More

അശ്ലീല വീഡിയോ ആരോപണം; കെകെ ശൈലജക്കെതിരെ നിയമപരമായി നീങ്ങുമെന്ന് ഷാഫി പറമ്പില്‍

അശ്ലീല വീഡിയോ ആരോപണത്തില്‍ കെ.കെ ശൈലജക്കെതിരെ നിയമപരമായി നീങ്ങുമെന്ന് അറിയിച്ച് ഷാഫി പറമ്പില്‍.  കെ.കെ ശൈലജയുടെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് ആരോപണം വന്നതിനെ തുടര്‍ന്ന് ഷാഫി പറമ്പിലിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും വിമര്‍ശനങ്ങളും അധിക്ഷേപവും വ്യാപകമായിരുന്നു.  എന്നാല്‍ വീഡിയോ അല്ല, മുഖം വെട്ടിയൊട്ടിച്ച പോസ്റ്ററാണ് പ്രചരിക്കുന്നത് എന്നാണ് താൻ പറഞ്ഞതെന്ന് ഇന്നലെ വൈകീട്ടോടെ കെ.കെ ശൈലജ വിഷയത്തില്‍ വ്യക്തത വരുത്തി. ഏതാണ്ട് ഒരാഴ്ചയോളം കത്തി നിന്ന വിഷയത്തില്‍ പക്ഷേ തനിക്കെതിരെയുണ്ടായ അധിക്ഷേപത്തില്‍ ആരെങ്കിലും മാപ്പ് പറയുമോ എന്ന്…

Read More

കെ കെ ശൈലജയ്ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റ്; ഒരാള്‍ കൂടി അറസ്റ്റിൽ

വടകരയിലെ ഇടതുസ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിൽ. മുറ്റത്ത്പ്ലാവ് പെരുമ്പാലിയിൽ മെബിൻ തോമസിനെയാണ് തൊട്ടിൽപാലം പൊലീസ് അറസ്റ്റ് ചെയ്തത് . ഐപിസി 153, കേരള പൊലീസ് ആക്ട് 120 (0) പ്രകാരമാണ് അറസ്റ്റ് . ഇയാളെ  പിന്നീട് രണ്ട് ആൾ ജാമ്യത്തിൽ വിട്ടു. കെ.കെ. ശൈലജയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റിട്ടെന്ന കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രാദേശിക നേതാവിനെ നേരത്തെ അറസ്റ്റ്…

Read More

ശൈലജയുടെ വിജയം ഉറപ്പായതോടെയാണ് അശ്ലീല പ്രചാരണം: സീതാറാം യച്ചൂരി

വടകരയിൽ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയുടെ വിജയം ഉറപ്പായതോടെയാണ് അശ്ലീല പ്രചാരണം നടത്തുന്നതെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. വ്യക്തിഹത്യയും സൈബർ ആക്രമണവും അപലപനീയമാണ്. പ്രചാരണത്തിൽ ഇത് അംഗീകരിക്കാനാവില്ല. ആശയപരമായി എതിർക്കാം. വ്യക്തിയധിക്ഷേപം നടത്തിയല്ല തിരഞ്ഞെടുപ്പിനെ നേരിടേണ്ടത്. ശൈലജയ്ക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും വാർത്താസമ്മേളനത്തിൽ യച്ചൂരി പറഞ്ഞു. ‘‘പാർലമെന്റിൽ ഇലക്ടറൽ ബോണ്ട് വിഷയത്തിലും സിഎഎക്കെതിരെയും ആദ്യം ശബ്ദം ഉയർത്തിയ പാർട്ടി സിപിഎം ആണ്. ഇലക്ടറൽ ബോണ്ടിനെതിരെ ആദ്യം സുപ്രീം കോടതിയെ സമീപിച്ചതും ഇടതുപക്ഷമാണ്. അതിന്റെ ഫലമായാണ് ഇലക്ടറൽ ബോണ്ട്…

Read More

കെ.കെ ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്; പരാതിയിൽ കേസെടുത്ത് പൊലീസ്

സമൂഹമാധ്യമങ്ങളിലെ അശ്ലീല പോസ്റ്റിനെതിരെ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ.കെ ശൈലജ നൽകിയ പരാതിയിൽ ഒടുവിൽ കേസെടുത്തു. കോഴിക്കോട്  നടുവണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി കെ എം മിൻഹാജിനെ പ്രതിയാക്കിയാണ് മട്ടന്നൂർ പൊലീസ് കേസ് എടുത്തത്. പത്ത് ദിവസം മുമ്പാണ് അശ്ലീല പോസ്റ്റിനെതിരെ ശൈലജ പൊലീസിൽ പരാതി നൽകിയത്. ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് മാനം  ഇകഴ്ത്തി കാണിച്ചുവെന്നാണ് എഫ് ഐ ആറിലെ പരാമർശം. ഇയാൾക്കെതിരെ കലാപാഹ്വാനം നടത്തിയതിനുളള വകുപ്പുകളും ചേർത്തിട്ടുണ്ട്.  നേരത്തെ ന്യൂമാഹി പൊലീസ് ലീഗ് പ്രവർത്തകനെതിരെയും കേസെടുത്തിരുന്നു. മുസ്ലിം…

Read More

യുഡിഎഫ് വ്യാജ പ്രചരണം നടത്തുന്നു: തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി കെ.കെ ശൈലജ

കൊവിഡ് കാലത്തെ പർച്ചേസിന്റെ പേരിൽ യുഡിഎഫ് തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നതായി ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ ശൈലജ. യാതൊരു തെളിവുമില്ലാതെയാണ് യുഡിഎഫ് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതെന്ന് ശൈലജ ആരോപിച്ചു. അതേസമയം, പിപിഇ കിറ്റുകൾ അടക്കം അമിത വിലയിൽ വാങ്ങിയതിന്റെ കൃത്യമായ തെളിവുകളാണ് ഉന്നയിച്ചതെന്ന് യുഡിഎഫ് തിരിച്ചടിച്ചു. വടകരയിൽ പ്രചാരണം തുടങ്ങിയതു മുതല്‍ കെകെ ശൈലജക്കെതിരെ കൊവിഡ് കാല പാര്‍ച്ചേസ് സംബന്ധിച്ച ആരോപണങ്ങളും യുഡിഎഫ് ഉന്നയിക്കുന്നുണ്ട്. കോവിഡ് കള്ളിയെ കെട്ടുകെട്ടിക്കണം തുടങ്ങിയ…

Read More

യുഡിഎഫ് വ്യാജ പ്രചരണം നടത്തുന്നു: തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി കെ.കെ ശൈലജ

കൊവിഡ് കാലത്തെ പർച്ചേസിന്റെ പേരിൽ യുഡിഎഫ് തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നതായി ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ ശൈലജ. യാതൊരു തെളിവുമില്ലാതെയാണ് യുഡിഎഫ് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതെന്ന് ശൈലജ ആരോപിച്ചു. അതേസമയം, പിപിഇ കിറ്റുകൾ അടക്കം അമിത വിലയിൽ വാങ്ങിയതിന്റെ കൃത്യമായ തെളിവുകളാണ് ഉന്നയിച്ചതെന്ന് യുഡിഎഫ് തിരിച്ചടിച്ചു. വടകരയിൽ പ്രചാരണം തുടങ്ങിയതു മുതല്‍ കെകെ ശൈലജക്കെതിരെ കൊവിഡ് കാല പാര്‍ച്ചേസ് സംബന്ധിച്ച ആരോപണങ്ങളും യുഡിഎഫ് ഉന്നയിക്കുന്നുണ്ട്. കോവിഡ് കള്ളിയെ കെട്ടുകെട്ടിക്കണം തുടങ്ങിയ…

Read More