
കുടുംബ ശാക്തീകരണത്തിന് ‘ശൈഖ ഹിന്ദ് കുടുംബ പദ്ധതി’
കുടുംബക്ഷേമം ലക്ഷ്യമിട്ട് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ഭാര്യ ശൈഖ ഹിന്ദ് ബിൻത് മക്തൂം പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. തൊഴിൽ-കുടുംബ ജീവിതത്തിന്റെ സന്തുലിതത്വമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ശൈഖ ഹിന്ദ് ബിൻത് മക്തൂം ഫാമിലി പ്രോഗ്രാം എന്നാണ് പദ്ധതിയുടെ പേര്. സർക്കാർ ജീവനക്കാരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. സർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്ന ദമ്പതികൾക്ക് 10 ദിവസത്തെ ശമ്പളാവധിയാണ് പ്രോഗ്രാമിലെ പ്രധാന നിർദേശം. തൊഴിലെടുക്കുന്ന മാതാവിന് പ്രസവാവധിക്ക്…