ഷഹന മരിച്ച ദിവസം റുവൈസുമായി ബന്ധപ്പെടാൻ ശ്രമിച്ചതിന് തെളിവുണ്ടെന്ന് ഹൈക്കോടതി; ജാമ്യാപേക്ഷ മാറ്റി വെച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനി ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലുള്ള പ്രതി ഡോക്ടർ റുവൈസ് നൽകിയ ജാമ്യ ഹർ‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റിവച്ചു. ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ റുവൈസിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ഏത് വ്യവസ്ഥകളും അംഗീകരിക്കാമെന്നും റുവൈസ് കോടതിയെ അറിയിച്ചു. പിതാവിനെ ചോദ്യം ചെയ്തിട്ടും അന്വേഷണ സംഘത്തിന് ഒന്നും കണ്ടെത്താനായില്ലെന്ന് റുവൈസ് പറഞ്ഞു. എന്നാല്‍, ഷഹനയുടെ ആത്മഹത്യാക്കുറിപ്പ് വായിക്കുമ്പോള്‍ രണ്ട് കാര്യങ്ങളാണ്…

Read More

ഡോ.ഷഹാനയുടെ മരണം; റുവൈസിന് സസ്‌പെൻഷൻ, കുറ്റം തെളിഞ്ഞാൽ ബിരുദം റദ്ദാക്കും

സ്ത്രീധന പീഡനത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി ഡോക്ടർ ഷഹാന ജീവനൊടുക്കിയ സംഭവത്തിൽ പ്രതി റുവൈസിനെ സസ്പെൻഡ് ചെയ്തു. ആരോഗ്യവകുപ്പിന്റേതാണ് നടപടി. സംഭവത്തിൽ മന്ത്രി വീണാ ജോർജ് അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്കും നിർദേശം നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടറെ സസ്പെൻഡ് ചെയ്തത്. ഉണ്ടായത് ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു….

Read More

ഷഹ്നയുടെ ആത്മഹത്യ; ഡോക്ടർ റുവൈസ് അറസ്റ്റിൽ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ ഷഹാനയുടെ ആത്മഹത്യയിൽ പി.ജി ഡോക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ആയിരുന്ന ഡോക്ടർ റുവൈസ് അറസ്റ്റിൽ. വൈകുന്നേരം കോടതിയിൽ ഹാജരാക്കും. ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധന നിയമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തത്. ഉയർന്ന സ്ത്രീധനം നൽകാത്തതിന്റെ പേരിൽ വിവാഹാലോചനയിൽ നിന്ന് പിന്മാറിയതിലെ നിരാശയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഷഹാനയുടെ മാതാവും സഹോദരിയും പൊലീസിന് മൊഴി നൽകി. ഇതിൻറെ അടിസ്ഥാനത്തിലാണ് കേസ്.

Read More