
അദ്ദേഹത്തിന് സീൻ ഉണ്ടായിരുന്നില്ല, പക്ഷേ എനിക്കുവേണ്ടി അദ്ദേഹം അവിടെ ഉണ്ടായിരുന്നു; ഷാരൂഖ് ഖാനെക്കുറിച്ച് വിജയ് സേതുപതി
അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ എന്ന ചിത്രത്തിൽ ഷാരൂഖ് ഖാനൊപ്പം വളരെ പ്രാധാന്യമുള്ള വേഷത്തിൽ വിജയ് സേതുപതിയുമുണ്ട്. ഷാരൂഖിനൊപ്പം ചിലവഴിച്ച ദിനങ്ങൾ ഓർത്തെടുത്തിരിക്കുകയാണ് താരം. ഷൂട്ടിങ്ങിന്റെ ആദ്യദിവസം നല്ല പരിഭ്രാന്തിയുണ്ടായിരുന്നെന്നും ഷാരൂഖ് ഖാനാണ് തനിക്ക് ധൈര്യം തന്നതെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിജയ് സേതുപതി പറഞ്ഞു. ഒരുമിച്ച് സീൻ ചർച്ച ചെയ്യാമെന്ന് പറഞ്ഞ് ഷാരൂഖ് തന്നെ പ്രോത്സാഹിപ്പിച്ചെന്നും വിജയ് സേതുപതി കൂട്ടിച്ചേർത്തു. “അദ്ദേഹം വളരെ സ്വീറ്റ് ആയിരുന്നു. വളരെ നല്ല അനുഭവമായിരുന്നു അത്. ആദ്യ…