
കാഫിര്‍ എന്ന് വിളിച്ചുള്ള വോട്ട് തനിക്ക് വേണ്ട: വര്‍ഗീയ ആരോപണത്തിന് മറുപടിയുമായി ഷാഫി പറമ്പില്‍
തനിക്കെതിരെ ഉയര്‍ന്ന വര്‍ഗീയ ആരോപണത്തിന് മറുപടിയുമായി വടകര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. തനിക്ക് മതത്തിന്‍റെ പ്ലസ് വേണ്ടെന്നും, കാഫിറിന് വോട്ട് ചെയ്യരുത് എന്ന പേരില്‍ വന്ന പോസ്റ്റ് വ്യാജം, കാഫിര്‍ എന്ന് വിളിച്ചുള്ള വോട്ട് തനിക്ക് വേണ്ടെന്നും ഷാഫി പറമ്പില്‍. കാഫിര്‍ എന്നിങ്ങനെ പറഞ്ഞുകൊണ്ടിരിക്കാൻ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്, അല്ലെങ്കില്‍ വ്യാജനിര്‍മിതികള്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. കാരണം വ്യാജ പോസ്റ്റിനെ എതിർ സ്ഥാനാർത്ഥി തള്ളി പറഞ്ഞില്ല. അവരത് മനപൂർവ്വം തനിക്കെതിരെ പ്രയോഗിച്ചു, വർഗീയതയുടെ പട്ടം ചാർത്തി കിട്ടുന്നത് രസകരമായ…