
ബിജെപിയുടെ ഒന്നാം നമ്പർ ശത്രു രാഹുൽ ഗാന്ധി: ഷാഫി പറമ്പിൽ
ബിജെപിയുടെ ഒന്നാം നമ്പർ ശത്രു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. ബിജെപി ശത്രുവിനെ ഭയപ്പെട്ട് തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിനെതിരെ ഡൽഹിയിൽ യൂത്ത് കോൺഗ്രസ് നടത്തുന്ന പ്രതിഷേധത്തിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ”ഇത് നിലനിൽപ്പുമായി ബന്ധപ്പെട്ട സമരമാണ്. ഇതൊരു അനിവാര്യതയാണ്. രാഹുൽ ഗാന്ധിക്കുവേണ്ടിയോ യൂത്ത് േകാൺഗ്രസിനു വേണ്ടിയോ മാത്രം നടത്തുന്ന സമരമല്ല. അതിനും അപ്പുറത്തേക്ക് പ്രാധാന്യമുണ്ട്”– അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെന്റിൽ കറുത്ത വസ്ത്രമണിഞ്ഞെത്തിയ…