പാലക്കാട് യുവനേതാവ് വരുമെന്ന് ഷാഫി പറമ്പിൽ; രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കുമെന്ന് സൂചന

വരാനിരിക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ജനങ്ങളുടെ ശബ്ദമാകാൻ യുവ നേതാവ് എത്തുമെന്ന് ഷാഫി പറമ്പിൽ. ഔദ്യോഗിക ചർച്ചകൾക്കു ശേഷം ഉടൻ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ ജനങ്ങളുടെ പ്രശ്‌നങ്ങൾക്കും നാട്ടിലെ വികസനത്തിനും കൂടെ നിൽക്കുന്ന ചെറുപ്പക്കാരനായ നേതാവു തന്നെ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എത്തിയേക്കുമെന്ന സൂചന നൽകിയാണ് ഷാഫി പറമ്പിലിന്റെ പ്രതികരണം. കേരളത്തിൽ ആവശ്യത്തിനുള്ള പ്ലസ് വൺ സീറ്റില്ല എന്ന യാഥാർഥ്യം സർക്കാർ…

Read More

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; കെ കെ ലതികക്കെതിരെ അന്വേഷണം

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച സിപിഐഎം നേതാവ് കെ കെ ലതികക്കെതിരെ അന്വേഷണം. ഡിജിപിക്ക് യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് നടപടി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദുല്‍ഖിഫില്‍ ഇമെയില്‍ വഴി അയച്ച പരാതി ഡിജിപി പൊലീസ് ആസ്ഥാനത്തെ പ്രത്യേക ടീമിന് കൈമാറി. പരാതി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. പലതവണ ലോക്കല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ‘അമ്പാടിമുക്ക് സഖാക്കള്‍’ എന്ന ഇടതുസൈബര്‍…

Read More

എംഎൽഎ സ്ഥാനം രാജിവച്ച് ഷാഫി പറമ്പിൽ

വടകരയിൽ നിന്ന് ലോക്‌സഭാംഗമായി വിജയിച്ച ഷാഫി പറമ്പിൽ പാലക്കാട് നിയോജക മണ്ഡലം എംഎൽഎ സ്ഥാനം രാജിവച്ചു. സ്പീക്കര്‍ എഎൻ ഷംസീറിൻ്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്. ഇതോടെ പാലക്കാട് നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ.ശ്രീധരനെ ഇറക്കി ബിജെപി കളം നിറഞ്ഞപ്പോൾ ഷാഫി പറമ്പിൽ ജയിച്ചത് 3859 വോട്ടിനാണ്.  ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് യുഡിഎഫിന് 52,779 വോട്ടാണ്…

Read More

ഷാഫി പറമ്പിലന് ഇന്ന് വടകയിൽ സ്വീകരണം ; ‘വനിതാ ലീഗ് പ്രവർത്തകർ റോഡ് ഷോയിലും , പ്രകടനത്തിലും പങ്കെടുക്കേണ്ട’ , ലീഗ് നേതാവിന്റെ ഓഡിയോ സന്ദേശം പുറത്ത്

വനിതാ ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കരുതെന്ന് ലീഗ് നേതാവ്. പാനൂരില്‍ ഇന്ന് നടക്കാനിരിക്കുന്ന ഷാഫി പറമ്പിലിന്‍റെ റോഡ് ഷോയില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്ന് പറയുന്ന ലീഗ് നേതാവിന്‍റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. കൂത്തുപറമ്പ് നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി ഇന്ന് പാനൂരില്‍ ഷാഫി പറമ്പിലിന് സ്വീകരണം ഒരുക്കിയിട്ടുണ്ടെന്നും അതില്‍ വനിതാ ലീഗ് പ്രവര്‍ത്തകരുടെ സാന്നിധ്യം ഉണ്ടാകണമെന്നും എന്നാല്‍, റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കേണ്ടതില്ലെന്നുമാണ് ലീഗ് നേതാവ് ഓ‍ഡിയോ സന്ദേശത്തില്‍ പറയുന്നത്. അടുക്കും…

Read More

വർഗ്ഗീയത പടർത്തിയവർക്ക് രാഷ്ട്രീയം പറഞ്ഞു വോട്ടർമാർ മറുപടി നൽകി: ഷാഫി പറമ്പിൽ

എക്സിറ്റ് പോളുകളല്ല, ജനവിധി എക്സാക്റ്റ് പോളാണെന്നു തെളിഞ്ഞുവെന്ന് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിൽ. വടകരയിലെ വിജയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. വടകരയിൽ വർഗ്ഗീയത പടർത്തിയവർക്ക് രാഷ്ട്രീയം പറഞ്ഞു വോട്ടർമാർ മറുപടി നൽകി. പൊലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ പ്രചാരണം മലീമസമാകില്ലായിരുന്നു. കാഫിർ പ്രായോഗക്കാരെ കടലിൽ തള്ളിയെന്നും പിണറായി വിജയൻ സർക്കാരിനെതിരായ വിധി എഴുത്താണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.  രാജ്യത്തെ വിഭജിക്കാൻ പ്രധാനമന്ത്രി നടത്തിയ ശ്രമം ജനങ്ങൾ തള്ളി. കേരളത്തിൽ അനിവാര്യമായ ഭരണമാറ്റത്തിന് ജനങ്ങൾ തയ്യാറായി കഴിഞ്ഞുവെന്നും…

Read More

തിരഞ്ഞെടുപ്പിന്റെ പേരിൽ വിഭാഗീയതയുണ്ടാകാൻ ആഗ്രഹിക്കുന്നില്ല; ഷാഫി പറമ്പിൽ

തിരഞ്ഞെടുപ്പിന്റെ പേരിൽ വിഭാഗീയതയും സംഘർഷങ്ങളുമുണ്ടായി കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ പറഞ്ഞു. ഇരുപതിൽ ഇരുപതും ലഭിക്കാവുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. വടകരയിൽ എളുപ്പത്തിൽ വിജയിക്കാനാകുമെന്നും ഷാഫി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. ‘തിരഞ്ഞെടുപ്പിന്റെ പേരിൽ വിഭാഗീയതയും സംഘർഷങ്ങളുമുണ്ടായി കാണാൻ ആഗ്രഹിക്കുന്നവരല്ല ഞങ്ങൾ. മുന്നോട്ടുവച്ച പല വിഷയങ്ങളിലും പോലീസ് തീർപ്പുകൽപ്പിക്കാതിരുന്നിട്ടും അവരോട് സഹകരിക്കുന്നത് നാടിന്റെ സമാധാനം ഓർത്തിട്ടാണ്. നാടിന്റെ സമാധാനം കെടുത്താനുള്ള മാർഗം വ്യാജസൃഷ്ടികളാണ്. ഇത്തരം സൃഷ്ടികൾക്ക് പിന്നിൽ ആരാണെന്ന് എളുപ്പത്തിൽ കണ്ടെത്താനുള്ള സാധിക്കുമെങ്കിലും, പോലീസിന്റെ മെല്ലെപ്പോക്ക്…

Read More

സ്വകാര്യ സംഭാഷണത്തിൽ പോലും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകൾ; ഷാഫി പറമ്പിൽ

ആർ എം പി നേതാവ് കെ എസ് ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശത്തെ തള്ളി വടകരയിലെ യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. പരാമർശത്തെ താൻ ഒരിക്കലും ന്യായീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രസംഗത്തിൽ മാത്രമല്ല സ്വകാര്യ സംഭാഷണത്തിൽ പോലും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളാണ് ഹരിഹരന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. പരിപാടി കഴിഞ്ഞ ശേഷം താനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആർ എം പി നേതാക്കളെ വിളിച്ച് വിയോജിപ്പ് അറിയിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു….

Read More

‘വാർത്താസമ്മേളനം വിളിച്ച് മാപ്പ് മാപ്പ് പറയണം, ഇല്ലെങ്കിൽ നിയമ നടപടി’; കെ കെ ശൈലജയ്ക്ക് വക്കീൽ നോട്ടീസുമായി ഷാഫി

വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിൻറെ വക്കീൽ നോട്ടീസ്. ഇരുപത്തിനാല് മണിക്കൂറിനകം വാർത്താസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയിലേക്ക് കടക്കുമെന്നും ഷാഫി പറമ്പിൽ അറിയിച്ചു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി തനിക്കെതിരെ ആരോപണമുന്നയിച്ചെന്നും ഷാഫി പറഞ്ഞു. കെകെ ശൈലജയെ അപകീർത്തിപ്പെടും വിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്ന ആരോപണമാണ് ഷാഫി പറമ്പിലിന് നേരെ ഉയർന്നിരുന്നത്. തനിക്കെതിരായി മോശം വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി ശൈലജ പൊലീസ് പരാതിയും നൽകിയിരുന്നു. തുടർന്ന് ഇത് അശ്ലീല വീഡിയോ ആണെന്ന് വരെയുള്ള…

Read More

‘മുഴുവൻ ബൂത്തുകളിലും വീഡിയോഗ്രാഫി വേണം’; ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ

കള്ളവോട്ട് തടയാൻ നടപടി ആവശ്യപ്പെട്ട് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ. വടകരയിൽ വ്യാപകമായി കള്ള വോട്ടിന് സാധ്യതയുണ്ടെന്നാണ് ഷാഫി പറമ്പിൽ ആരോപിക്കുന്നത്. മുൻവർഷങ്ങളിൽ മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും വോട്ട് സിപിഎം പ്രവർത്തകർ ചെയ്തിട്ടുണ്ടെന്നും ഷാഫി ആരോപിക്കുന്നു.  ബൂത്ത് ചുമതലയുള്ള ഉദ്യോഗസ്ഥരിലും പൊലീസ് ഉദ്യോഗസ്ഥരിലും കൂടുതലും സിപിഎം അനുഭാവികളാണ്. സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്താൻ മുഴുവൻ ബൂത്തുകളിലും വീഡിയോഗ്രാഫി വേണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെടുന്നു. വോട്ടർമാർക്ക് ഭയരഹിതമായി ബൂത്തുകളിലെത്താൻ കഴിയണം. പാനൂർ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ വേണമെന്നും എല്ലാ…

Read More

പാനൂരിലെ ബോംബ് സ്ഫോടനം: കേന്ദ്ര ഏജൻസി അന്വേഷിക്കണം; ഷാഫി പറമ്പിൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി

പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഡാലോചന കണ്ടെത്താൻ കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വടകര പാർലമെന്‍റ്  മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. കൂത്തുപറമ്പ് നിയമസഭ മണ്ഡലത്തിലെ പാനൂരിൽ ബോംബ് നിർമ്മിച്ചത് സി.പി.എം ജില്ലാ – സംസ്ഥാന നേതാക്കളുടെ അറിവോടെയാണ്. അതീവ ഗുരുതരമായ നിയമ ലംഘനം നടന്നിട്ടും സ്ഫോടകവസ്തു നിയമത്തിലെ നിസാര വകുപ്പുകൾ മാത്രം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പരിക്കേറ്റ ഒരാൾ മരിച്ച ശേഷം…

Read More