550ന്റെ പിപിഇ കിറ്റുകൾ 1550ന് വാങ്ങിയതിന്റെ ചേതോവികാരം എന്ത്?; മരണ വീട്ടിൽ പോക്കറ്റടിക്കുന്നതിനെക്കാൾ തരംതാണ രീതി: ഷാഫി പറമ്പിൽ

മരണ വീട്ടിൽ പോക്കറ്റടിക്കുന്നതിനെക്കാൾ തരംതാണ രീതിയിൽ കോവിഡ് കാലത്ത് സർക്കാർ പ്രവർത്തിച്ചു എന്നതിന്റെ തെളിവാണ് സിഎജി റിപ്പോർട്ടെന്ന് ഷാഫി പറമ്പിൽ എംപി. കൂടിയ വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതിയുണ്ടെന്ന സിഎജി റിപ്പോർട്ട് പുറത്തുവന്നതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പെട്ടെന്ന് ആവശ്യം വന്നപ്പോൾ കൂടിയ വിലയ്ക്ക് കിറ്റുകൾ വാങ്ങിയെന്നാണു സർക്കാർ പറയുന്നത്. 550 രൂപയ്ക്കു വാങ്ങിക്കൊണ്ടിരുന്ന കിറ്റുകൾ അതേ വിലയ്ക്കു കൊടുക്കാമെന്നു പറഞ്ഞ കമ്പനികളെ മാറ്റി നിർത്തി 1550 രൂപയ്ക്കു വാങ്ങിയതിന്റെ ചേതോവികാരം എന്താണ്? യുഡിഎഫ് ഭരിക്കുന്ന കാലത്താണ് ഈ…

Read More

‘പാലക്കാട്ടെ പാതിരാ റെയ്ഡിൽ ഡീൽ’; ആരോപണം കടുപ്പിച്ച് ഷാഫി പറമ്പില്‍

പാലക്കാട്ടെ പാതിരാപരിശോധനയിൽ ഡീൽ ആരോപണം കടുപ്പിച്ച് ഷാഫി പറമ്പില്‍ എം പി. ഹോട്ടലിൽ നടന്നത് സിപിഎം ബിജെപി നാടകമാണെന്നാണ് ഷാഫി ആരോപിക്കുന്നത്. മുഖ്യവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടിയാണ് പുതിയ വിവാദങ്ങൾ സൃഷ്ടിക്കുന്നത്. തെരഞ്ഞെടുപ്പിനിടെ സരിനെ പാർട്ടി തന്നെ തള്ളിപ്പറഞ്ഞെന്നും ഷാഫി പറഞ്ഞു.  സിപിഎം പരാജയ ഭീതിയിലാണ്. സിപിഎമ്മിന് മറ്റൊന്നും പറയാനില്ലാത്തത് കൊണ്ട് തനിക്കെതിരായ വിമര്‍ശനം ഉന്നയിക്കുന്നതെന്ന് ഷാഫി പാറമ്പില്‍ പറഞ്ഞു. പാലക്കാട്ടെ പാതിരാ റെയ്ഡ് സിപിഎമ്മിന് തിരിച്ചടിയാണെന്ന് മനസിലാക്കിയാണ് സരിന്‍ ഇന്നലെ പ്രതികരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പിനിടെ സരിനെ തള്ളിപ്പറയുകയായിരുന്നു…

Read More

പശ്ചാത്താപമുണ്ടെങ്കിൽ ശരത്ലാലിന്റെയും കൃപേഷിന്റെയും ശവകുടീരങ്ങൾ കൂടി സരിൻ സന്ദർശിക്കണം; ഷാഫി

പശ്ചാത്താപം ഉണ്ടെങ്കിൽ ശരത് ലാലിന്റെയും കൃപേഷിന്റെയും സ്മൃതിമണ്ഡപങ്ങൾ കൂടി സരിൻ സന്ദർശിക്കണമെന്ന് ഷാഫി പറമ്പിൽ. പാലക്കാട് ഇടതുസ്വതന്ത്ര സ്ഥാനാർഥിയായ പി.സരിൻ കോൺഗ്രസ് നേതാക്കളുടെ ശവകുടീരങ്ങൾ സന്ദർശിക്കുന്നത് തുടർ പരിപാടിയായ സാഹചര്യത്തിലാണ് ഷാഫിയുടെ പ്രതികരണം. വെളളിയാഴ്ച കെ. കരുണാകരന്റെ സ്മൃതിമണ്ഡപം സന്ദർശിച്ച സരിൻ ശനിയാഴ്ച രാവിലെ പുതുപ്പള്ളിയിൽ ചെന്ന് ഉമ്മൻ ചാണ്ടിയുടെ ശവകുടീരം സന്ദർശിച്ചിരുന്നു. അതിനിടെ കോൺഗ്രസ് നേതാക്കളുടെ ശവകുടീരങ്ങൾ സരിൻ സന്ദർശിക്കുന്നത് പാർട്ടി തിരുമാനപ്രകാരമല്ലെന്ന് സി.പി.എം നേതൃത്വം പ്രതികരിച്ചിരുന്നു. 2019 ഫെബ്രുവരി 17-നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ…

Read More

രാഹുൽ മാങ്കൂട്ടത്തിനെ പാലക്കാട്ടെ ജനങ്ങൾ ഏറ്റെടുത്തു; യുഡിഎഫിന്റെ ഡീൽ ജനങ്ങളുമായിട്ടാണ്: ഷാഫി പറമ്പിൽ എം.പി

കേരളം മുഴുവൻ ആഗ്രഹിക്കുന്ന തിരഞ്ഞെടുപ്പ് ഫലമായിരിക്കും പാലക്കാട് ഉണ്ടാവുകയെന്ന് ഷാഫി പറമ്പിൽ എം.പി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള എതിർപ്പ് യു.ഡി.എഫിന് ഗുണം ചെയ്യുമെന്നും ഷാഫി പറഞ്ഞു. പാലക്കാട് മണ്ഡലത്തിൽ ഏറ്റവും വിജയസാധ്യതയുള്ള മുന്നണിയും സ്ഥാനാർഥിയും യു.ഡി.എഫിന്റേതാണ്. ഈ നിയോജക മണ്ഡലത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ അനുസരിച്ച് ബി.ജെ.പി.പോലുള്ള ശക്തികളെ പരാജയപ്പെടുത്താൻ സാധ്യതയുള്ള ഏകമുന്നണി യു.ഡി.എഫ് ആണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ ഡീൽ ജനങ്ങളുമായിട്ടാണ്. ഏതെങ്കിലും രാഷ്ട്രിയ പാർട്ടിയുമായി ഡീൽ ഉണ്ടാക്കിയിട്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതല്ല ഞങ്ങളുടെ രീതി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ…

Read More

അൻവർ യുഡിഎഫിനൊപ്പം നിൽക്കണമെന്ന് തിരുവഞ്ചൂർ, പാലക്കാട്ടെ വിമർശനങ്ങൾ ഷാഫി പറമ്പിലിന്റെ തലയിൽ വെക്കുന്നത് ശരിയല്ല

പി വി അൻവർ യുഡിഎഫിനൊപ്പം നിൽക്കണമെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോൺഗ്രസുമായി അൻവർ വിലപേശിയാൽ എൽഡിഎഫ് വിരുദ്ധ വോട്ടുകൾ വിള്ളൽ വീഴും. അൻവർ യുഡിഎഫിനൊപ്പം നിന്നാൽ ഒരുപാട് സ്‌കോപ്പുണ്ട്. അൻവർ പുതിയ പാർട്ടി രൂപീകരിച്ചത് സംസ്ഥാന സർക്കാരിനെ എതിർക്കാൻ വേണ്ടിയാണ്. അൻവർ ഉപാധികൾ വെച്ച് മുന്നോട്ടുപോകരുത്. യുഡിഎഫിനൊപ്പം ചേർന്ന് സർക്കാരിനെതിരെയുള്ള പ്രതികാരം തീർക്കണമെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. യുഡിഎഫുമായി തർക്കിക്കാൻ അവസരം ഉണ്ടാക്കിയാൽ അൻവർ ഉയർത്തിയ നിലപാടുകൾക്ക് വിപരീതമാകും. അൻവർ യുഡിഎഫിന് അനുകൂലമായ നിലപാട്…

Read More

ഞാനൊരു സാധാരണ പാര്‍ട്ടിപ്രവര്‍ത്തകന്‍; എല്ലാ ആരോപണങ്ങള്‍ക്കുമുള്ള മറുപടികള്‍ നല്‍കും: ഷാഫി പറമ്പില്‍

 നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് യു.ഡി.എഫ്. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഷാഫി പറമ്പില്‍ എം.പി. ഞാന്‍ പാര്‍ട്ടിയുടെ ഒരു സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണ്, മുഴുവന്‍ സിസ്റ്റത്തെ ഹൈജാക്ക് ചെയ്യാനുള്ള ശക്തിയൊന്നും തനിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം എല്ലാ ആരോപണങ്ങള്‍ക്കുമുള്ള മറുപടികള്‍ നല്‍കുമെന്നാണ് ഷാഫി പറമ്പില്‍ അറിയിച്ചിരിക്കുന്നത്. ഈ പറയുന്നത്ര ശക്തിയൊന്നും എനിക്കില്ല, ഞാന്‍ പാര്‍ട്ടിയുടെ ഒരു സാധാരണ പ്രവര്‍ത്തകനും പാര്‍ട്ടി തന്ന അവസരിങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ശ്രമിച്ചിട്ടുള്ള ഒരാളും മാത്രമാണ്. കൂടുതല്‍ കാര്യങ്ങള്‍…

Read More

‘രാഹുൽ എന്റെ നോമിനിയല്ല, പാർട്ടിയുടെ സ്ഥാനാർത്ഥി’: പി സരിന്റെ ആരോപണം തളളി ഷാഫി പറമ്പിൽ

ഡോ. പി സരിന്റെ ആരോപണം തളളി ഷാഫി പറമ്പിൽ എംപി. രാഹുൽ തന്റെ നോമിനിയല്ല, പാർട്ടിയുടെ സ്ഥാനാർത്ഥിയാണെന്ന് പറഞ്ഞ ഷാഫി, രാഹുലിനെ പ്രവർത്തകർ അംഗീകരിച്ചു കഴിഞ്ഞുവെന്നും ചൂണ്ടിക്കാട്ടി. സരിനെതിരായ അച്ചടക്ക നടപടി പാർട്ടി തീരുമാനിക്കട്ടെയെന്നും ഷാഫി പറമ്പിൽ പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായി ശ്രമിച്ചാൽ ഒരു യുഡിഎഫ് സ്ഥാനാർത്ഥിക്ക് പാലക്കാട് നിന്ന് കിട്ടിയതിൽ വച്ചേറ്റവും വലിയ ഭൂരിപക്ഷം രാഹുൽ മാങ്കൂട്ടത്തിന് ലഭിക്കാനുള്ള രാഷ്ട്രീയ സാഹചര്യം നിലനിൽക്കുന്നുണ്ടെന്നാണ് ഷാഫി പറമ്പിൽ എംപി പറഞ്ഞത്. പാലക്കാടേത് ജനം അംഗീകരിച്ച തീരുമാനമാണ്. രാഹുലിന്…

Read More

‘വോട്ടെടുപ്പ് ദിവസം കൽപാത്തി തേര്, കമ്മിഷനെ ഇക്കാര്യം അറിയിക്കും; സ്ഥാനാർഥി പ്രഖ്യാപനം ഇന്നു തന്നെ’; ഷാഫി പറമ്പിൽ

നവംബർ 13ന് കൽപാത്തി തേര് നടക്കുന്ന ദിവസമാണെന്നും ഇക്കാര്യം പ്രതിപക്ഷ നേതാവുമായി സംസാരിച്ചതായും ഷാഫി പറമ്പിൽ എം.പി. നേതൃത്വവുമായി ആലോചിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെ ഇക്കാര്യം അറിയിക്കും. 13,14,15 തീയതികളിലാണ് ഉത്സവം നടക്കുന്നതെന്നാണ് അറിയുന്നത്. കൽപാത്തി തേര് നടക്കുന്ന ദിവസം വോട്ടെടുപ്പ് നടക്കുന്നത് ബാധിക്കും. രണ്ടോ മൂന്നോ ദിവസം വോട്ടെടുപ്പ് മാറിയാലും യുഡിഎഫ് വിജയിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്ന തിരഞ്ഞെടുപ്പ് വിധിയാകും പാലക്കാട് നടക്കുക. തൃശൂർ പൂരം കലക്കാൻ നടത്തിയവർക്കെതിരെയുള്ള പ്രതികരണമാകും പാലക്കാട് നടക്കുക….

Read More

അജിത്ത് കുമാറിനെതിരെ ശക്തമായ നടപടി വേണം, ആർഎസ്എസ് ചുമതലയിൽ നിന്നാണ് ഗതികെട്ട് മാറ്റിയതെന്ന് ഷാഫി പറമ്പിൽ

എഡിജിപി എം.ആർ അജിത്ത് കുമാറിനെ ആർഎസ്എസ് ചുമതലയിൽ നിന്നാണ് ഗതികെട്ട് മാറ്റിയതെന്ന് ഷാഫി പറമ്പിൽ എംപി. പൊലീസ് യോഗങ്ങളിൽ ഇപ്പോഴും അജിത് കുമാറിന് പങ്കെടുക്കാൻ കഴിയും. ഒരു സെക്കൻ്റ് പോലും വൈകാതെ നടപടി എടുക്കേണ്ട വിഷയത്തിൽ ആർഎസ്എസിൻ്റെ തീരുമാനം കാത്തിരിക്കുകയായിരുന്നു സംസ്ഥാന സർക്കാർ. അതുകൊണ്ടാണ് നടപടി വൈകിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  അജിത്ത് കുമാറിനെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  സിപിഐ നേതാക്കൾ മുൻപ് പാർട്ടിയുടെ പദവികളിലിരുന്നവർ കാട്ടിയ ആർജ്ജവം കാട്ടണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. ദില്ലിയിൽ…

Read More

ടിപി കേസ് പ്രതികൾക്ക് വേണ്ടിയുള്ള നീക്കം രാഷ്ട്രീയ നിർദ്ദേശത്തെ തുടർന്ന്: ഷാഫി പറമ്പിൽ

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുളള നീക്കത്തിനെതിരെ ഷാഫി പറമ്പിൽ എംപി. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ പ്രതികളുടെ രക്ഷധികാരി മുഖ്യമന്ത്രിയാണ്. പ്രതികൾക്ക് വേണ്ടിയുള്ള നീക്കം രാഷ്ട്രീയ നിർദ്ദേശത്തെ തുടർന്ന് തന്നെയാണ്. പൊലീസ് വിളിച്ചപ്പോഴാണ് കെ കെ രമ പോലും കാര്യങ്ങൾ അറിയുന്നത്. സ്പീക്കറിനെ കൊണ്ടു പോലും ശിക്ഷായളവിനുള്ള നീക്കമില്ലെന്ന് പറയിപ്പിച്ചു. സഭയിൽ ഹാജരാവാൻ സ്പീക്കർക്കും മുഖ്യമന്ത്രിക്കും എന്തു മുഖമാണ് ഉള്ളത്. നടപടി തെറ്റാണെന്ന ബോധ്യത്തിലാണ് ഇരുവരും സഭയിൽ ഇല്ലാത്തതെന്നും ഷാഫി പറഞ്ഞു എന്നാൽ…

Read More