കോഴിക്കോട് ഓർക്കാട്ടേരിയിലെ ഷബ്നയുടെ ആത്മഹത്യ; ഭർതൃമാതാവും സഹോദരിയും ഒളിവിൽ

കോഴിക്കോട് ഓർക്കാട്ടേരിയിലെ ഷബ്ന ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന്‍റെ ബന്ധുക്കൾ ഒളിവിലെന്ന് പോലീസ്. ഇവർക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കുകയും ഷബ്‌നയുടെ മകളുടെയും ബന്ധുക്കളുടെയും മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഷബ്‌നയുടെ മരണത്തിൽ നേരത്തെ ഭർതൃമാതാവ് നഫീസയുടെ സഹോദരൻ ഹനീഫിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയ്യാൾ നിലവിൽ റിമാൻഡിലാണുള്ളത്. ഇതിനു പിന്നാലെയാണ് നഫീസയിലേക്കും മകൾ ഹഫ്‌സത്തിലേക്കും ഇപ്പോൾ അന്വേഷണം നീളുന്നത്. ഇവർ ഷബ്‌നയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി ഉയർന്നിരുന്നു. ഇവർക്കെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് വടകര ഡിവൈ എസ് പി…

Read More

കോഴിക്കോട്ടെ യുവതിയുടെ ആത്മഹത്യ ഭര്‍തൃവീട്ടിലെ പീഡനം മൂലമെന്ന് പരാതി

കോഴിക്കോട്ടെ യുവതിയുടെ ആത്മഹത്യ ഭര്‍തൃവീട്ടിലെ പീഡനം കാരണമെന്ന് പരാതി. ഓര്‍ക്കാട്ടേരി കുന്നുമ്മക്കര ഹബീബിന്റെ ഭാര്യ ഷബ്‌നയാണ് കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത്. പത്ത് വര്‍ഷം മുമ്പായിരുന്നു ഷബ്‌നയുടെ വിവാഹം നടന്നത്. പിന്നീട് നിരന്തരം പ്രശ്‌നങ്ങള്‍ നേരിട്ടതോടെ സ്വന്തം വീട്ടിലേക്ക് തിരിച്ചുവരാന്‍ രക്ഷിതാക്കള്‍ പറഞ്ഞെങ്കിലും ഭര്‍തൃവീട്ടില്‍ പിടിച്ചുനില്‍ക്കും എന്നായിരുന്നു ഷബ്‌ന അവരെ അറിയിച്ചിരുന്നത്. എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ തുടരാന്‍ കഴിയാത്ത സ്ഥിതി വന്നതോടെ സ്വന്തമായി വീടെടുത്ത് താമസംമാറാന്‍ ഷബ്‌ന തീരുമാനിക്കുകയും ഇതിനായി വിവാഹ സമയത്ത് നല്‍കിയ…

Read More