‘സംഘി ചാന്‍സലര്‍ വാപസ് ജാവോ’; കാലിക്കറ്റ് സർവ്വകലാശാലയില്‍ ഗവർണർക്കെതിരെ കറുത്ത ബാനർ

കാലിക്കറ്റ് സർവകലാശാലയിൽ എത്തുന്ന ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ എസ്.എഫ്.ഐ. ഗവർണർക്കെതിരെ സർവകലാശാലാ കാംപസിൽ ബാനറുകൾ ഉയർന്നുകഴിഞ്ഞിട്ടുണ്ട്. ‘സംഘി ചാൻസലർ തിരിച്ചുപോകണം’ എന്നുൾപ്പെടെയുള്ള സന്ദേശമടങ്ങിയ ബാനറുകളാണ് കാംപസ് കവാടത്തിൽ എസ്.എഫ്.ഐ സ്ഥാപിച്ചത്. ഇന്ന് രാത്രിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാലയിൽ എത്തുന്നത്. പ്രതിഷേധം കണക്കിലെടുത്ത് ശക്തമായ സുരക്ഷയാണ് പൊലീസ് കാംപയിൽ ഒരുക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായാണ് എത്തുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന ഗവർണർ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി…

Read More

എസ്എഫ്ഐ പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തിരുവനന്തപുരത്തുണ്ടായ എസ്എഫ്ഐ പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. വിഷയത്തിൽ ഗവർണറെ പിന്തുണച്ചുകൊണ്ടാണ് എക്സ് പ്ലാറ്റ്ഫോമിൽ ശശി തരൂരിെൻറ പ്രതികരണം. ഗവർണറെ തടഞ്ഞത് എസ്എഫ്ഐ ഗുണ്ടകളാണെന്നും മാനംകെട്ട പ്രവർത്തിയാണെന്നും ശശി തരൂർ വിമർശിച്ചു. സംഭവത്തിൽ കാറിൽനിന്നും ഇറങ്ങി പ്രതിഷേധിച്ച ഗവർണറുടെ രോഷം മനസിലാക്കാവുന്നതാണെന്നും കമ്മ്യൂണിസ്റ്റ് ഭരണത്തിൽ പൊലീസ് നിയമലംഘനത്തിന് ഏജന്റുമാരാകുന്നുവെന്നും ശശി തരൂർ വിമർശിച്ചു. മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായി പ്രകടനം നടത്തിയ വിദ്യാർത്ഥികളെ കൈയേറ്റം ചെയ്യാൻ അനുവദിക്കുന്നതിനിടെയാണ് ഗവർണറെ…

Read More

എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം; മുഖ്യമന്ത്രിക്കെതിരെ ആരോപണം ആവർത്തിച്ച് ഗവർണർ

എസ്എഫ്ഐ പ്രതിഷേധത്തില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇത് തനിക്കെതിരെയുള്ള അഞ്ചാമത് ആക്രമണം.ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും ഗവർണർ വ്യക്തമാക്കി. പൊലീസ് വാഹനത്തിലാണ് അക്രമികളെ കൊണ്ടുവന്നതെന്നും തിരിച്ച് കൊണ്ടു പോയതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. കേരളത്തിൽ ഭരണഘടന പ്രതിസന്ധിയുണ്ടെന്നും ഗവര്‍ണര്‍ ഡൽഹിയില്‍ പറഞ്ഞു.പൊലീസ് വാഹനത്തിൽ അക്രമികളെ കൊണ്ടുവന്നുവെന്നും തിരിച്ച് കൊണ്ടുപോയതും പൊലീസ് വാഹനത്തിലാണെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു. ഗൂഢാലോചനക്ക് മുഖ്യമന്ത്രി നേതൃത്വം നൽകിയെന്നാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്. അക്രമികൾക്കെതിരായ ദുർബല വകുപ്പുകൾ നിലനിൽക്കില്ലെന്ന് ചീഫ് സെക്രട്ടറിയോടും…

Read More

കരിങ്കൊടി പ്രതിഷേധത്തെ എതിർത്തിട്ടില്ല; ഗവർണർക്കെതിരായ എസ്എഫ്ഐ പ്രതിഷേധത്തെ ന്യായീകരച്ച് എം.വി ഗോവിന്ദൻ

എസ്എഫ്ഐ പ്രതിഷേധത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. നവകേരള സദസ്സിൽ ചാവേറുകളെ പോലെ ചാടി വീണതിനെയാണ് എതിർത്തതെന്നും ഗവർണറുടെ വിമർശനങ്ങളെ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. കരിങ്കൊടി പ്രതിഷേധത്തെ ഒരിക്കലും എതിർത്തിട്ടില്ല. ആത്മഹത്യാ സ്ക്വാഡ് ആയി പ്രവർത്തിച്ചതിനെയാണ് എതിർത്തതെന്നും എസ്എഫ്ഐയുടെ ഭാഗത്തുനിന്ന് അക്രമം ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറയുന്നതും ചെയ്യുന്നതും എല്ലാം ഭരണഘടനാ വിരുദ്ധമാണ്. അതുകൊണ്ടാണ് സുപ്രീംകോടതിയുടെ മുന്നിൽ ഉത്തരം പറയേണ്ടി വന്നതെന്നും…

Read More

ഗവര്‍ണറെ കേരളത്തിലെ ഒരും ക്യാംപസിലും കയറ്റില്ല’: എസ്എഫ്ഐ

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ വ്യക്തമാക്കി. കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണ്. സമരമാകെ മോശമാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നു. അക്രമ സംഭവം ഒന്നും നടന്നിട്ടില്ല. പാളയത്ത് ഗവര്‍ണറുടെ വാഹനം ആക്രമിച്ചില്ല. വാഹനത്തിന് മുന്നിൽ ചാടുക എന്ന സമരം ഉണ്ടാകില്ല.വാഹനത്തെ സ്പർശിക്കാതെയുള്ള ജാഗ്രത എസ്എഫ്ഐ പ്രവര്‍ത്തകര്‍ പുലർത്തും, ഗവര്‍ണറുടെ യാത്രാ റൂട്ട് പൊലീസ് ചോര്‍ത്തി നല്‍കിയെന്ന ആക്ഷേപം അദ്ദേഹം നിഷേധിച്ചു. ഞങ്ങൾക്കാരും വിവരം ചോർത്തി നൽകണ്ട.മൂന്നു വഴികൾ വഴിയാണ് ഗവർണർ പോകുന്നത്.ആ വഴികളിൽ എസ്എഫ്ഐ ക്കാരുണ്ടായിരുന്നു.ഒരു പൊലിസിന്‍റേയും…

Read More

ഗവർണ്ണർക്കെതിരായ പ്രതിഷേധം; സർക്കാരിനോട് രാജ്ഭവൻ റിപ്പോർട്ട് തേടിയേക്കും

ഗവർണ്ണർക്ക് എതിരായ എസ് എഫ് ഐ പ്രതിഷേധത്തിലും സംഘർഷത്തിലും രാജ് ഭവൻ സർക്കാറിനോട് റിപ്പോർട്ട് തേടിയെക്കും. കാറിന് മേൽ പ്രതിഷേധക്കാർ ചാടി വീണ സംഭവത്തിൽ ഗുരുതര സുരക്ഷ വീഴ്ച ഉണ്ടായെന്ന് ഗവർണർ പരസ്യമായി വിമർശിച്ചിരുന്നു. കേന്ദ്ര സർക്കാരും റിപ്പോർട്ട് ആവശ്യപ്പെട്ടേക്കും. ഇതിനിടെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ അടക്കം ചേർത്ത് സിറ്റി പൊലീസ് കമ്മീഷണർ ഇന്ന് എഡിജിപിക്ക് റിപ്പോർട്ട് നൽകും. ഗവർണ്ണർക്ക് എതിരായ പ്രതിഷേധം തുടരുമെന്നാണ് എസ് എഫ് ഐ നിലപാട്. ഗവർണർ നടു റോഡിൽ ഇറങ്ങി സുരക്ഷ പ്രശ്‌നം…

Read More

ഗവർണർക്കെതിരെ പ്രതിഷേധം: ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു, വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ നിർദ്ദേശം

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്എഫ്‌ഐ പ്രതിഷേധത്തിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം. ദൃശ്യങ്ങൾ ഉൾപ്പെടെ ചേർത്ത് റിപ്പോർട്ട് തയ്യാറാക്കാനാണ് എഡിജിപിയുടെ നിർദേശം. കേന്ദ്ര സർക്കാർ ഉൾപ്പെടെ റിപ്പോർട്ട് തേടാൻ സാഹചര്യമുള്ളതിനാലാണ് നീക്കം. അതേസമയം മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഗവർണർക്കെതിരെ പ്രതിഷേധം നടന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനമാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രതിഷേധവുമായി വന്നാൽ ഗവർണറെ സംരക്ഷിക്കാൻ തെരുവിലിറങ്ങേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ…

Read More

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി; എസ് എഫ് ഐ പ്രവർത്തകരാണ് പ്രതിഷേധം നടത്തിയത്

തിരുവനന്തപുരം വഴുതക്കാട് സ്വകാര്യ പരിപാടിക്കെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ് എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധം. പരിപാടിക്കെത്തിയപ്പോഴും മടങ്ങിയപ്പോഴും പ്രവർത്തകർ പ്രതിഷേധിച്ചു. ഗവർണറുടെ കാറിന് സമീപത്തേയ്ക്ക് പ്രതിഷേധക്കാർ ഓടിയടുത്തു. ‌ഏതാനും മിനിട്ടുകള്‍ നിർത്തിയ ശേഷമാണ് ഗവർണറുടെ കാർ കടന്നു പോയത്. ഗവർണർ സർവകലാശാലകൾ കാവി വത്കരിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം രാജ്ഭവന് മുമ്പിൽ പ്രതിഷേധമാർച്ച് നടത്തിയ എസ്എഫ്ഐ തുടർ പ്രതിഷേധ പരിപാടികൾക്കും ആഹ്വാനം ചെയ്തിരുന്നു. വഴി നീളെ പൊലീസുണ്ടായിരുന്നെങ്കിലും പ്രതിഷേധക്കാരെ തടഞ്ഞില്ല. മടക്കയാത്രയിലും…

Read More

കേരളവർമ്മ കോളേജിലെ റീ കൗണ്ടിംഗ്; ചെയർമാൻ സ്ഥാനം എസ്എഫ്‌ഐക്ക് തന്നെ

ശ്രീ കേരളവർമ്മ കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കുള്ള റീ കൗണ്ടിംഗിൽ എസ്എഫ്‌ഐ സ്ഥാനാർത്ഥി അനിരുദ്ധന് വിജയം. ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ വോട്ടെണ്ണലിൽ അവസാന നിമിഷത്തിലാണ് 3 വോട്ടിൻറെ ഭൂരിപക്ഷത്തിൽ അനിരുദ്ധൻ ജയിച്ചത്. കെഎസ്യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ 889 വോട്ടും എസ്എഫ്‌ഐ സ്ഥാനാർത്ഥി കെഎസ് അനിരുദ്ധൻ 892 വോട്ടും നേടി. കഴിഞ്ഞ ദിവസം ചെയർമാൻ സ്ഥാനാർത്ഥികളും, വിദ്യാർത്ഥി സംഘടനാപ്രതിനിധികളുടെയും യോഗം ചേർന്നാണ് വോട്ടെണ്ണൽ തീരുമാനിച്ചത്. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു കെ എസ് യു കോടതിയെ സമീപിച്ചിരുന്നത്. ചെയർമാൻ സ്ഥാനത്തേക്ക് എസ്.എഫ്.ഐ,…

Read More

കേരളവർമ: റീകൗണ്ടിങ്ങിന് ഹൈകോടതി ഉത്തരവ്, എസ്.എഫ്.ഐയുടെ വിജയം റദ്ദാക്കി

തൃ​ശൂ​ർ കേ​ര​ള​വ​ർ​മ കോ​ള​ജ്​ യൂ​നി​യ​ൻ ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എസ്.എഫ്.ഐ സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചത് ഹൈകോടതി റദ്ദാക്കി. വോട്ടുകൾ റീകൗണ്ട് ചെയ്യാനും കോടതി ഉത്തരവിട്ടു. വോ​ട്ടെ​ണ്ണ​ലി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന് ചൂണ്ടിക്കാട്ടി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​പ്പെ​ട്ട് കെ.​എ​സ്.​യു സ്ഥാ​നാ​ർ​ഥി എ​സ്. ശ്രീ​ക്കു​ട്ട​ൻ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് ഒ​രു വോ​ട്ടി​ന് താ​ൻ ജ​യി​ച്ചി​ട്ടും കോ​ള​ജ് അ​ധി​കൃ​ത​ർ റീ​കൗ​ണ്ടി​ങ്​ ന​ട​ത്തി എ​സ്.​എ​ഫ്.​ഐ സ്ഥാ​നാ​ർ​ഥി കെ.​എ​സ്. അ​നി​രു​ദ്ധി​നെ 10 വോ​ട്ടി​ന്​ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ചെ​ന്നാ​ണ്​ ശ്രീ​ക്കു​ട്ട​ന്‍റെ പരാതി. അ​ർ​ധ​രാ​ത്രി​യാ​യി​രു​ന്നു റീ​കൗ​ണ്ടി​ങ്….

Read More