എസ് എഫ് ഐ പ്രവർത്തകർ വിദ്യാർത്ഥിനിയെ മർദിച്ച സംഭവം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

കടമ്മനിട്ടയിൽ വിദ്യാർഥിനിക്ക് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. ആറൻമുള സി.ഐ.മനോജിനെയാണ് അന്വേഷണ ചുമതലയിൽ നിന്ന് നീക്കിയത്. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിനാണ് പകരം ചുമതല . പരാതിക്കാരിക്കെതിരെ തുടർച്ചയായി കേസുകളെടുത്തത് വിവാദമായിരുന്നു. സിപിഐഎം സമ്മർദത്തിന് പൊലീസ് വഴങ്ങിയെന്ന ആക്ഷേപം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. എന്നാൽ, പട്ടിക ജാതി പട്ടിക വർഗ പീഡനം നിരോധന നിയമം ഉൾപ്പെടെ ചുമത്തിയ കേസുകളിൽ ഡിവൈഎസ്പി തന്നെ അന്വേഷണം നടത്തണമെന്നും, അതിനാലാണ് സിഐ യിൽ നിന്ന് അന്വേഷണ…

Read More

വിദ്യാർത്ഥിനിക്ക് എസ് എഫ് ഐ പ്രവർത്തകരുടെ മർദനമേറ്റ സംഭവം; പൊലീസിനെതിരെ പെൺകുട്ടി കോടതിയിലേക്ക്

എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമെറ്റെന്ന് പരാതി നൽകിയ പത്തനംതിട്ട മൗണ്ട് സിയോൺ കോളേജിലെ നിയമവിദ്യാർത്ഥിനി പോലീസിന് എതിരെ കോടതിയിലേക്ക്.മർദിച്ചവർക്ക് എതിരെ നിസ്സാര വകുപ്പുകൾ ചുമത്തിയാണ് ആറന്മുള പോലീസ് കേസ് എടുത്തിരിക്കുന്നതെന്നും,കേസ് അന്വേഷണത്തിൽ പോലീസ് ബോധപൂർവ്വം വീഴ്ച വരുത്തിയെന്നും ആരോപണം ഉണ്ട്. കൂടാതെ പൊലീസിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്നും പെൺകുട്ടി ചൂണ്ടികാട്ടി. ബുധനാഴ്ച കോടതിയെ സമീപിക്കാനാണ് പെൺകുട്ടിയുടെ തീരുമാനം ആറൻമുള പൊലീസിന്‍റെ അന്വേഷണത്തിൽ വിശ്വാസം ഇല്ലെന്നും നീതി കിട്ടണം എന്നും ആവശ്യപ്പെട്ടു ഡിജിപി, മുഖ്യമന്ത്രി എന്നിവർക്ക്പെൺകുട്ടി പരാതി നൽകിയിരുന്നു….

Read More

ചാലക്കുടി എസ് ഐയ്ക്ക് എതിരായ ഭീഷണി പ്രസംഗം; എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗത്തിന് എതിരെ കേസ് എടുത്തു

ചാലക്കുടി എസ്‌ഐയ്‌ക്കെതിരായ ഭീഷണി പ്രസം​ഗത്തിൽ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസൻ മുബാറകിനെതിരെ പൊലീസ് കേസെടുത്തു. ചാലക്കുടി പൊലീസാണ് ഹസൻ മുബാറകിനെതിരെ കേസെടുത്തത്. ചാലക്കുടി എസ്ഐ അഫ്സലിനെതിരെയായിരുന്നു ഹസൻ മുബാറകിന്റെ ഭീഷണി.എസ്ഐയുടെ കൈയ്യും കാലും തല്ലിയൊടിക്കുമെന്നും തെരുവു പട്ടിയെപോലെ തല്ലുമെന്നുമായിരുന്നു ഹസൻ മുബാറകിന്റെ ഭീഷണി. എസ്എഫ്ഐ പ്രവർത്തകർ പൊലീസിന് എതിരെ ചാലക്കുടിയിൽ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു വിവാദ പ്രസം​ഗം. കഴിഞ്ഞദിവസമായിരുന്നു ഹസൻ മുബാറകിന്റെ ഭീഷണി ഉണ്ടായത്. ഭീഷണി പ്രസം​ഗത്തിന് ശേഷം കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. വ്യാപക…

Read More

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിലെ എസ്എഫ്ഐ പ്രതിഷേധം; സെനറ്റ് അംഗങ്ങളെ തടഞ്ഞു

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സെനറ്റ് യോഗം ചേരവേ എസ്എഫ്ഐ നടത്തുന്ന പ്രതിഷേധത്തിൽ സംഘർഷം. ഗവർണർ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങളെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. പ്രവീൺകുമാർ, മനോജ് സി, ഹരീഷ് എ വി, പദ്മശ്രീ ബാലൻ പൂതേരി, അഫ്സൽ ഗുരുക്കൾ തുടങ്ങിയവരെയാണ് എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞത്. സെനറ്റിലേക്ക് വിദ്യാർഥി പ്രതിനിധികളെ ശുപാർശ ചെയ്ത ഗവര്‍‌ണറുടെ നടപടിക്ക് ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്താത്ത സാഹചര്യത്തിലാണ് സെനറ്റ് അംഗങ്ങളെ തടഞ്ഞുകൊണ്ട് സമരം നടത്താൻ എസ്എഫ്ഐ പ്രതിഷേധിച്ചത്. യൂണിവേഴ്സിറ്റി സെനറ്റ് ഹാളിന്റെ ഇരു കവാടങ്ങളിലുമായാണ്…

Read More

‘പിണറായി വിജയൻ സമം ആരിഫ് മുഹമ്മദ് ഖാൻ’; എസ്എഫ്ഐ നടത്തുന്നത് അഡ്ജസ്റ്റ്മെൻ്റ് സമരമെന്ന് കെഎസ്‌യു

എസ്എഫ്ഐ നടത്തുന്നത് അഡ്ജസ്റ്റ്മെൻ്റ് സമരമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. പിണറായി വിജയൻ സമം ആരിഫ് മുഹമ്മദ് ഖാൻ ആണ്. കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന ശ്രദ്ധയിൽപെട്ടില്ല എന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. സെനറ്റിലേക്ക് എബിവിപി പ്രവർത്തകരെ തിരുകി കയറ്റുന്ന നിലപാട് അംഗീകരിക്കാനാവില്ല. സർവകലാശാലയിലെ മാർക്സിസ്റ്റ് വത്കരണത്തെ കെഎസ്‌യു ശക്തമായി എതിർക്കും. ഗവർണർക്കെതിരെ മാത്രമല്ല മുഖ്യമന്ത്രിക്കെതിരെയും പ്രതിഷേധം കടുപ്പിക്കും. ഒരാൾ കമ്മ്യൂണിസ്റ്റുവൽക്കരിക്കാനും, മറ്റൊരാൾ കാവിവത്കരണത്തിനും ശ്രമിക്കുന്നു എന്നും അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു.

Read More

കേരള സർവകലാശാലയ്ക്ക് മുന്നിലെ എസ് എഫ് ഐ ബാനർ; കർശന നിർദേശവുമായി വൈസ് ചാൻസിലർ

കേരള സർവകലാശാലയ്ക്ക് മുന്നിലെ എസ്എഫ്‌ഐ ബാനർ നീക്കണമെന്ന കർശന നിർദേശവുമായി വൈസ് ചാൻസിലർ വി.സി മോഹനൻ കുന്നുമ്മൽ. ഇതുസംബന്ധിച്ച് രജിസ്ട്രാർക്ക് ഔദ്യോഗികമായി വി.സി നിർദേശം നൽകി. സർവകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്നതാണ് ബാനറെന്നും വി.സി മോഹനൻ കുന്നുമ്മൽ അറിയിച്ചു. സർവകലാശാല കാമ്പസിൽ 200 മീറ്റർ ചുറ്റളവിൽ അധികൃതർക്കെതിരെ അനൗദ്യോഗിക ബാനർ,ബോർഡ് എന്നിവ വെക്കുന്നത് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയും വി.സി രജിസ്ട്രാരോട് സൂചിപ്പിച്ചിട്ടുണ്ട്.

Read More

ഗവർണറുടെ വാഹനത്തിന് നേരെയുള്ള എസ്എഫ്ഐ പ്രതിഷേധം; സുരക്ഷാ വീഴ്ച ഇല്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരത്ത് ഗവർണറുടെ വാഹന വ്യൂഹത്തിന് നേരെയുള്ള എസ്എഫ്ഐ പ്രതിഷേധത്തിൽ പൊലീസിന് ബോധപൂർവ്വമായ ഒരു സുരക്ഷ വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ഡിജിപി. വാഹന വ്യൂഹം കടന്നു പോകാൻ സാധ്യതയുള്ള എല്ലാ റൂട്ടിലും പൊലീസ് സുരക്ഷയുണ്ടായിരുന്നു. അപ്രതീക്ഷിതമായി ജനകൂട്ടത്തിനുള്ളിൽ നിന്നും എസ്എഫ്ഐക്കാർ പൈലറ്റ് വാഹനത്തിന്റെ മുന്നിൽ വീഴുകയായിരുന്നുവെന്നാണ് ചീഫ് സെക്രട്ടറിക്ക് ഡിജിപി നൽകിയ റിപ്പോർട്ടിൽ പറയുന്നത്. 7 പ്രതികൾ ഇപ്പോഴും റിമാൻഡിലാണ്. കമ്മീഷണറോട് വിശദീകരണം ചോദിച്ചിരുന്നുവെന്നും റൂട്ടിലുണ്ടായിരുന്ന കന്റോൺമെന്റ് അസിസ്റ്റൻറ് കമ്മിഷണർ, എസ്ഐ എന്നിവരിൽ നിന്നും വിശദീകരണം തേടിയെന്നും റിപ്പോർട്ടിലുണ്ട്. ഡിജിപിയുടെ…

Read More

എസ്എഫ്‌ഐ നടത്തുന്നത് ചരിത്രപരമായ കടമയെന്ന് എ എ റഹീം

സര്‍വകലാശാലകളുടെ ചാൻസലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ് എഫ് ഐ നടത്തുന്നത് ചരിത്രപരമായ കടമയെന്ന അഭിപ്രായവുമായി ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷനും രാജ്യസഭാംഗവുമായ എ എ റഹീം. ക്യാമ്പസുകളെ കാവിവത്കരിക്കുന്നതിന് എതിരെയാണ് എസ്എഫ്ഐയുടെ സമരമന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കെ എസ് യു ഒന്നും മിണ്ടുന്നില്ലെന്നും, ഗവർണറുടെ കസർത്തിന് കോൺഗ്രസ് കൈയടിക്കുകയാണെന്നും ഗവർണറുമായി കോൺഗ്രസിന് മുഹബത്താണെന്നും എ എ റഹീം ആരോപിച്ചു. ബി ജെ പി പേരുകൾ തുരുകി കയറ്റുന്ന പോലെ കോൺഗ്രസും ഗവർണറിന് പേരുകൾ…

Read More

എസ് എഫ് ഐ ഉയർത്തിയ പ്രതിഷേധ ബാനർ നീക്കാൻ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ എസ്എഫ്ഐ പ്രവർത്തകർ തനിക്കെതിരെ സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്യാംപസിനുള്ളിൽ റോഡിലൂടെ ഇറങ്ങി നടന്നുകൊണ്ടാണ് തനിക്കെതിരായ ബാനറുകൾ ചൂണ്ടിക്കാട്ടി അവ നീക്കാൻ ​ഗവർണർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. ‘സംഘി ചാൻസലർ വാപസ് ജാവോ’ എന്നെഴുതിയിരുന്ന ബാനറാണ് ഗവർണറെ ചൊടിപ്പിച്ചത്. ഇത്തരത്തിൽ നിരവധി ബാനറുകൾ ക്യാപംസിൽ സ്ഥാപിച്ചിരുന്നു. ഇവയെല്ലാം കണ്ട് കുപിതനായ ഗവർണർ ഉടനടി നീക്കാൻ നിർദ്ദേശം നൽകി. അതേസമയം, ഇന്ന് ഗവർണർക്കെതിരെ പ്രതിഷേധം ഉണ്ടാകില്ലെന്നാണ് എസ്…

Read More

എസ്എഫ്ഐക്കാർ എത്തിയാൽ കാറ് നിർത്തും; ഗുണ്ടകളാണ്, അവരോട് സന്ധിയില്ല: ഗവര്‍ണര്‍

കാറിനടുത്ത് പ്രതിഷേധക്കാർ എത്തിയാൽ കാറ് നിർത്തും, പുറത്തിറങ്ങുമെന്ന് ഗവർണ്ണ‌‍ർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്ഐക്കാരെ ഗവർണർ വീണ്ടും ഗുണ്ടകളെന്ന് വിളിച്ചു. എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. വരുന്നവർ ഗുണ്ടകളാണ്. അവരോട് സന്ധിയില്ല. പൊലീസ് സുരക്ഷയെ കുറിച്ച് ആകുലതയില്ലെന്നും അദ്ദേഹം പറഞ്ഞു.  എസ്എഫ്ഐയുടെ പ്രതിഷേധത്തിനിടെ  ഗവർണ്ണ‌‍ർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കാലിക്കറ്റ് സർവ്വകലാശാലയിലെത്തും. ഗവർണ്ണ‌‍ർ രണ്ട് ദിവസം  താമസിക്കുന്നത് കാലിക്കറ്റ് സർവ്വകലാശാല ഗസ്റ്റ് ഹൗസിലാണ്. വഴിയിലും  വേദികളിലും തന്നെ കനത്ത പോലിസ് ബന്തവസ്സുണ്ട്. 150 ലേറെ പോലിസുകാരെ ഗവർണ്ണറുടെ സുരക്ഷയ്ക്കായി വിനിയോഗിക്കുന്നുണ്ട്….

Read More