ഗവർണർക്കെതിരെ പ്രതിഷേധം; എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ 124ാം വകുപ്പ് ചുമത്തി പൊലീസ്

ഗവർണർ ആരിഫ്മുഹമ്മദ് ഖാനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായുണ്ടായ അക്രമസംഭവങ്ങളിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കർശന വകുപ്പായ ഐപിസി 124 കൂടി ചേർത്ത് പൊലീസ്. ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. ഈ നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തപ്പോൾ നിസ്സാര വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇതിൽ ഗവർണർ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഐപിസി 124 വകുപ്പ് ചുമത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും കത്തയച്ചതായും അദ്ദേഹം പറഞ്ഞിരുന്നു….

Read More

ബസ് ജീവനക്കാരന് മർദനം: കൊച്ചിയിൽ എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

മഹാരാജാസ് കോളജിനു മുന്നിൽ സ്വകാര്യ ബസ് തടഞ്ഞിട്ടു ജീവനക്കാരനെ മർദിച്ച സംഭവത്തിൽ 5 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. എ.ആർ.അനന്ദു, ഹാഷിം, ശരവണൻ, ഷിഹാബ്, മുഹമ്മദ് അഫ്രീദ് എന്നിവരാണു അറസ്റ്റിലായത്. വിദ്യാർഥി കൺസഷനുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുൻപുണ്ടായ തർക്കത്തിന്റെ തുടർച്ചയായിരുന്നു ഞായറാഴ്ച നടന്ന ആക്രമണം. മർദനമേറ്റ കണ്ടക്ടർ കൺസഷൻ നൽകാതെ വിദ്യാർഥികളോട് മോശമായി പെരുമാറുന്നത് പതിവായിരുന്നെന്ന് എസ്എഫ്ഐ ആരോപിക്കുന്നു. ചോറ്റാനിക്കര – ആലുവ റൂട്ടിലെ ‘സാരഥി’ ബസ് കണ്ടക്ടർ ജെഫിന് നേരെയായിരുന്നു ആക്രമണം. ഉച്ചയ്ക്ക് കോളജിനു മുന്നിൽ ബസ്…

Read More