എൻസിസി ക്യാമ്പിൽ എസ്എഫ്ഐ നേതാവ് ഭാഗ്യലക്ഷ്‌മി അശ്ലീലം പറഞ്ഞെന്ന് വിദ്യാർത്ഥികൾ; 10 പേർക്കെതിരെ കേസെടുത്തു

തൃക്കാക്കര കെഎംഎം കോളേജിൽ നടന്ന എൻസിസി ക്യാമ്പിൽ അതിക്രമിച്ച് കയറി സംഘർഷമുണ്ടാക്കിയ സംഭവത്തിൽ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ഭാഗ്യലക്ഷ്മി, എസ്.എഫ്.ഐ പ്രവർത്തകനായ ആദർശ് എന്നിവർ ഉൾപ്പടെ 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി കളമശ്ശേരി നഗരസഭാ കൗൺസിലർ പ്രമോദിനെയും പ്രതി ചേർത്തിട്ടുണ്ട്. ക്യാമ്പിലുണ്ടായ ഭക്ഷ്യവിഷ ബാധയെ തുടർന്ന് വിദ്യാർത്ഥികളുടെ രക്ഷിതാക്കളടക്കം കോളേജിലേക്കെത്തുകയും വാക്കു തർക്കവും സംഘർഷവും ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ക്യാമ്പിലെ അദ്ധ്യാപകരിൽനിന്ന് മർദ്ദനം നേരിട്ടെന്ന ഒരു വിഭാഗം വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് എസ്എഫ്‌ഐ…

Read More

‘വീട്ടുകാരുടെ മുന്നിലിട്ട് അടിക്കും’; എസ്എഫ്‌ഐ വിട്ട് എഐഎസ്എഫിൽ ചേർന്ന വിദ്യാർഥിക്ക് ഭീഷണി

എസ്.എഫ്.ഐ. വിട്ട് എ.ഐ.എസ്.എഫിൽ ചേർന്ന വിദ്യാർഥിക്ക് എസ്.എഫ്.ഐ. നേതാവിന്റെ ഭീഷണിയും അസഭ്യവർഷവും. പുനലൂർ എസ്.എൻ. കോളേജ് വിദ്യാർഥിയും കോളേജിലെ എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റുമായിരുന്ന വിഷ്ണു മനോഹറിനെയാണ് എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗം ആരോമൽ ഭീഷണിപ്പെടുത്തിയത്. എസ്.എഫ്.ഐ. ജില്ലാ നേതാവ് ഫോണിലൂടെ ഭീഷണിമുഴക്കുന്നതിന്റെ ക്ലിപ്പും വിഷ്ണു പുറത്തുവിട്ടിട്ടുണ്ട്. കുറച്ചു ദിവസമായി എസ്എൻ കോളേജിലെ എസ്എഫ്‌ഐ നേതാക്കളിൽ നിന്ന് സംഘടനാ വിരുദ്ധമായ നടപടികളും നിലപാടും ഉണ്ടായതിനെ ചോദ്യം ചെയ്ത തന്നെ അവർ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് വിഷ്ണു പറഞ്ഞു. എസ്എഫ്‌ഐയ്‌ക്കെതിരെ സംസാരിച്ചാൽ കെഎസ്ആർടിസി സ്റ്റാൻഡ്…

Read More

എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യ വീണ്ടും അറസ്റ്റിൽ

വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചെന്ന കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് കെ.വിദ്യ വീണ്ടും അറസ്റ്റിൽ. പൊലീസ് കസ്റ്റഡി അപേക്ഷ നൽകില്ലെന്നാണ് വിവരം. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ നടന്ന ചോദ്യം ചെയ്യലിനു പിന്നാലെയാണ് വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ച സ്റ്റേഷനിൽ ഹാജരാകണമെന്നായിരുന്നു പൊലീസ് ആദ്യം നിർദേശിച്ചിരുന്നത്. എന്നാൽ, ആരോഗ്യ കാരണങ്ങളെ തുടർന്ന് ഇന്ന് ഹാജരാകാമെന്ന് വിദ്യ അറിയിക്കുകയായിരുന്നു.

Read More

ഒളിവിലല്ല, സുഹൃത്തിന്റെ വീട്ടിലായിരുന്നു കെ.വിദ്യയെന്ന് അഭിഭാഷകൻ

വ്യാജരേഖാക്കേസിൽ അറസ്റ്റിലായ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യയെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി. ഒളിവിലല്ല, സുഹൃത്തിന്റെ വീട്ടിലായിരുന്നു കെ.വിദ്യയെന്നാണ് വിദ്യയെ ഹാജരാക്കിയപ്പോൾ അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്. വിദ്യക്കെതിരെ വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്നും വ്യാജരേഖാക്കേസ് കെട്ടിച്ചമച്ചതാണെന്നും പിന്നിൽ ഗൂഢാലോചനയാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷ മണ്ണാർക്കാട് കോടതിയിൽ നാളെ സമർപ്പിക്കും. അതേസമയം പോലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ഒളിയിടം വ്യക്തമാക്കിയില്ല. ഇന്നലെ രാത്രി കോഴിക്കോട് മേപ്പയൂരിനടുത്ത് കുട്ടോത്ത് നിന്നാണ് അഗളി പൊലീസ് വിദ്യയെ പിടികൂടിയത്. എന്നാൽ പിടികൂടിയത് ആരുടെ വീട്ടിൽ…

Read More

വ്യാജ ഡിഗ്രി വിവാദത്തിൽ കോളജിന് ഗുരുതര വീഴ്ച; പ്രിൻസിപ്പൽ സർവകലാശാലയിലെത്തി മറുപടി നൽകണമെന്ന് സർവകലാശാല വൈസ് ചാൻസലർ

സംസ്ഥാനത്തു പഠിച്ചുകൊണ്ടിരിക്കെ കലിംഗ സർവകലാശാലയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന ആരോപണം നേരിടുന്ന എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ കാര്യത്തിൽ കായംകുളം എംഎസ്എം കോളജിന് ഗുരുതര വീഴ്ച പറ്റിയെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. ”നിഖിലിന്റെ എംകോം പ്രവേശന വിഷയത്തിലാണ് കോളജിന് വീഴ്ച സംഭവിച്ചത്. കോളജിന് കാരണം കാണിക്കൽ നോട്ടിസ് നൽകും. കായംകുളം എംഎസ്എം കോളജ് പ്രിൻസിപ്പൽ സർവകലാശാലയിൽ എത്തി മറുപടി നൽകണം. നിഖിൽ തോറ്റത് അധ്യാപകർക്ക് അറിയാമായിരുന്നു. പിന്നെ എങ്ങനെ പ്രവേശനം നൽകി. ആ…

Read More

നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് ഒറിജിനലെന്ന് പി.എം. ആർഷോ; എസ്എഫ്ഐയുടെ പൂർണ്ണ പിന്തുണ

ആലപ്പുഴയിലെ എസ്എഫ്‌ഐ നേതാവായ നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് ഒറിജിനലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. ”ഡിഗ്രി സർട്ടിഫിക്കറ്റ് യഥാർഥമാണ്. എംകോം പ്രവേശനത്തിൽ ക്രമക്കേടില്ല. നിഖിൽ പരീക്ഷയെഴുതി പാസായതാണ്. ഹാജർ നിർബന്ധമില്ലാത്ത വാഴ്‌സിറ്റി ഉണ്ടെങ്കിൽ അതു പരിശോധിക്കപ്പെടണം. നിഖിലിന്റെ രേഖകൾ എല്ലാം ഒറിജിനലാണ്. സർട്ടിഫിക്കറ്റ് കാണാതെയാണ് വ്യാജമെന്നു വാർത്ത നൽകിയത്. 2018ൽ കായംകുളത്തെ കോളജിലെ യുയുസി എന്ന നിലയിലാണു നിഖിൽ യൂണിവേഴ്‌സിറ്റി യൂണിയൻ ഭാരവാഹിയായത്. കോളജിൽനിന്നു തിരഞ്ഞെടുക്കപ്പെടുമ്പോൾ നിഖിൽ അവിടുത്തെ വിദ്യാർഥിയായിരുന്നു. അതിനുശേഷമാണു കോഴ്‌സ് കാൻസൽ ചെയ്തത്”…

Read More

എസ്എഫ്‌ഐ നേതാവിനെ ആക്രമിച്ച സംഭവം; മേപ്പാടി കോളേജിലെ ‘ട്രാബിയോക്ക്’ ഗ്രൂപ്പ് അംഗം അറസ്റ്റിൽ

വയനാട് മേപ്പാടി പോളിടെക്‌നിക്ക് കോളേജിൽ എസ്എഫ്‌ഐ വനിത നേതിവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ കോഴിക്കോട് സ്വദേശി ആദർശാണ് പിടിയിലായത്. അതേസമയം കോളേജിലെ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. മേപ്പാടി കോളേജിൽ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചിരുന്ന ട്രാബിയോക്ക് എന്ന കൂട്ടായ്മയിലെ അംഗമാണ് പിടിയിലായ ആദർശ്. പിടയിലായ പ്രതിക്ക് കോളേജിൽ രാഷ്ട്രീയമുണ്ടായിരുന്നില്ല. എസ്എഫ്‌ഐ വനിതാ നേതാവ് അപർണ ഗൗരിയെ ആക്രമിച്ച സംഭവത്തിൽ നേരത്തെ ആറ് പേരാണ്…

Read More