
കോഴിക്കോട്ട് നഴ്‌സിങ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി
കോഴിക്കോട് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി. എറണാകുളം സ്വദേശിനിയായ നഴ്‌സിങ് വിദ്യാർഥിനിയെ മദ്യം നൽകി പീഡിപ്പിച്ചതിനു വിദ്യാഥികളായ 2 പേർക്കെതിരെ കസബ പൊലീസ് കേസെടുത്തു. കഴിഞ്ഞ 18ന് രാത്രി മിനി ബൈപ്പാസിനു സമീപം ആൺകുട്ടികൾ താമസിക്കുന്ന കെട്ടിടത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പൊലീസിൽ മൊഴി നൽകിയത്. മദ്യപിച്ച 2 പേരും കുട്ടിക്കും മദ്യം നൽകുകയായിരുന്നുവെന്നാണ് പരാതി. പ്രതികളിൽ ഒരാൾ കോഴിക്കോടും രണ്ടാമത്തെയാൾ എറണാകുളത്തും പഠിക്കുകയാണ്. അബോധാവസ്ഥയിലായ വിദ്യാർഥിനി രാവിലെ ബോധം വന്നശേഷം സുഹൃത്തിനെ വിളിച്ചു വരുത്തി ഇവിടെനിന്ന്…