
6 വയസ്സുകാരിയെ പീഡിപ്പിച്ച ഡിഎംകെ നേതാവ് അറസ്റ്റില്‍; പാർട്ടിയിൽനിന്ന് പുറത്താക്കി
കടലൂരിൽ സ്കൂളിൽ ആറു വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഡിഎംകെ നേതാവായ സ്കൂൾ ഉടമ അറസ്റ്റില്‍. പ്രദേശത്തെ വാർഡ് കൗൺസിലറായ പക്കിരിസാമിയാണ് പിടിയിലായത്. ഇയാളെ പാർട്ടിയിൽനിന്നു പുറത്താക്കിയതായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു. നഴ്സറി സ്കൂളിൽനിന്നു മടങ്ങിവന്ന ആറു വയസ്സുകാരി കടുത്ത വയറുവേദന ഉള്ളതായി വീട്ടുകാരെ അറിയിച്ചു. രാത്രിയായിട്ടും വേദനയ്ക്ക് ശമനം ഇല്ലാതെ വന്നതോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാര്‍ നടത്തിയ പരിശോധനയിൽ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വീട്ടുകാരെ അറിയിച്ചു. ഭയന്നുപോയ കുട്ടി അതിക്രമം നടത്തിയത്…