ലൈംഗിക പീഡനക്കേസ്; മുൻ സർക്കാർ പ്ലീഡർ പിജി മനുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി: 10 ദിവസത്തിനുള്ളിൽ കീഴടങ്ങണം

ലൈംഗിക പീഡനക്കേസിലെ പ്രതിയായ മുൻ സർക്കാർ പ്ലീഡർ പിജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പിജി മനു പത്തു ദിവസത്തിനുള്ളിൽ കീഴടങ്ങണം. കീഴടങ്ങിയാൽ മനുവിനെ മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കണം. അതേ ദിവസം തന്നെ ജാമ്യപേക്ഷ പരിഗണിക്കാനും കോടതി നിർദ്ദേശിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് പിജി മനു സുപ്രീംകോടതിയെ സമീപിച്ചത്.  ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് അതിജീവിതയും സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി നല്‍കിയിരുന്നു. തന്‍റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്നായിരുന്നു അതിജീവിതയുടെ ഹര്‍ജി. നിയമസഹായം തേടിയെത്തിയ യുവതിയെ…

Read More

ലൈംഗികപീഡനം തടയാനുള്ള സമിതി രൂപവത്കരിക്കുന്നതില്‍ വെള്ളം ചേർത്ത് വിദ്യാഭ്യാസ വകുപ്പ്

ലൈംഗികപീഡനം തടയാനുള്ള സമിതി നിയമത്തിൽ വെള്ളം ചേർത്ത് വിദ്യാഭ്യാസ വകുപ്പ്. വനിതാ ജീവനക്കാര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയാനുള്ള ആഭ്യന്തരസമിതി രൂപവത്കരിക്കുന്നതില്‍ പോഷ് ആക്ടിലെ (തൊഴിലിടങ്ങളില്‍ വനിതകള്‍ നേരിടുന്ന പീഡനം തടയാനും പരാതിപരിഹാരത്തിനുമുള്ള നിയമം-2013) വ്യവസ്ഥലംഘിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍. വനിതാക്ഷേമരംഗത്തുള്ള സാമൂഹിക-സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍ ആഭ്യന്തര സമിതിയില്‍ വേണമെന്നാണ് വ്യവസ്ഥ. പകരം തദ്ദേശ ജനപ്രതിനിധികളെ ഉള്‍പ്പെടുത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. പത്തോ അതില്‍ക്കൂടുതലോ ജീവനക്കാരുള്ള സ്ഥാപനത്തില്‍ ആഭ്യന്തര പരാതിപരിഹാര സമിതി വേണമെന്നാണ് നിയമം. സീനിയര്‍ വനിതാ ഉദ്യോഗസ്ഥ അധ്യക്ഷയായ സമിതിയില്‍ പകുതിയിലേറെപ്പേര്‍ വനിതകളായിരിക്കണം. രണ്ടുപേര്‍…

Read More

ഹോളിവുഡ് താരം വിന്‍ ഡീസലിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

ഹോളിവുഡ് താരം വിന്‍ ഡീസലിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്. നടന്റെ മുന്‍ സഹായിയാണ് ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. 2010ൽ ഫാസ്റ്റ് ഫൈവിന്റെ ചിത്രീകരണ സമയത്ത് ലൈംഗികമായി പീഡിപ്പിച്ചതായും ആക്രമണത്തിന് മണിക്കൂറുകൾക്കുള്ളിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നുമാണ് വിന്‍ ഡീസലിന്റെ മുന്‍ സഹായി ആസ്റ്റ ജോനാസണ്‍ പരാതിയിൽ വിശദമാക്കുന്നത്. ഫാസ്റ്റ് ഫൈവിന്റെ ചിത്രീകരണത്തിനിടെ അറ്റ്ലാന്റയിലെ സെന്റ് റെജിസ് ഹോട്ടലിൽ വച്ചായിരുന്നു അതിക്രമം എന്നാണ് ആരോപണം.  വ്യാഴാഴ്ചയാണ് ആസ്റ്റ പരാതി നൽകിയത്. സമ്മതം കൂടാതെ 56കാരനായ വിന്‍ ഡീസൽ കയറിപ്പിടിച്ചതായും എതിർപ്പ്…

Read More

‘രണ്ട് മിനിറ്റ് നേരത്തെ സുഖത്തിന് വേണ്ടി വഴങ്ങുന്നതിന് പകരം അവരുടെ ലൈംഗിക പ്രേരണകളെ നിയന്ത്രിക്കണം’: ഹൈക്കോടതി

കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ അവരുടെ ലൈംഗിക പ്രേരണകളെ നിയന്ത്രിക്കുകയും കൗമാരപ്രായക്കാരായ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ ബഹുമാനിക്കുകയും വേണമെന്ന് ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവരുടെ ലൈംഗിക പ്രേരണകള്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കഴിഞ്ഞ വര്‍ഷം പോക്‌സോ കേസില്‍ 20 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട യുവാവ് തന്നെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പ്രതികരണം. 18 വയസ് തികയാത്ത കാമുകിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്നാണ് യുവാവിനെ തടവിന് ശിക്ഷിച്ചത്. ‘രണ്ട് മിനിറ്റ് നേരത്തെ…

Read More

ലിംഗ, ലൈംഗിക സമത്വം വിദ്യാഭ്യാസം സ്കൂൾ കരിക്കുലത്തിൽ; കാനഡയിൽ തെരുവിലിറങ്ങി മാതാപിതാക്കൾ

ലിംഗ, ലൈംഗിക സ്വത്വ വിദ്യാഭ്യാസം കാനഡയിലെ സ്കൂൾ കരിക്കുലത്തിൽ ഉൾപ്പെടുത്തിയതിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച് മാതാപിതാക്കൾ. ലൈംഗികവത്കരണത്തിൽ നിന്നും ലൈംഗിക പ്രബോധനത്തിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് ബുധനാഴ്ച ഗ്രേറ്റർ ടൊറൻ്റോയിൽ ആയിരക്കണക്കിന് മാതാപിതാക്കൾ  പ്രതിഷേധിച്ചത്. സിബിസി ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കുഞ്ഞുങ്ങളെ നിർബന്ധിച്ച് ട്രാൻസ്ജെൻഡറുകൾ ആക്കുകയാണെന്നും, സെക്ഷ്വൽ ഐഡൻ്റിയെപ്പറ്റി അവർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഇതിനിടെ പ്രതിഷേധത്തിലേക്ക് ആയുധം കൊണ്ടുവന്നവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. അതേസമയം, ഈ പ്രതിഷേധത്തിനെതിരെ ആയിരങ്ങൾ അണിനിരന്ന്…

Read More

മണിപ്പുരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ മുഖ്യപ്രതിയുടെ വീട് അഗ്നിക്കിരയാക്കി

മണിപ്പുരില്‍ രണ്ടു യുവതികളെ നഗ്‌നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത മുഖ്യ പ്രതിയുടെ വീട് പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. തൗബാല്‍ ജില്ലയിലെ ഹുയ്‌റേം ഹേരാദാസ് മെയ്തിയുടെ വീടാണ് വ്യാഴാഴ്ച കത്തിച്ചത്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട് കത്തിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ ഹുയ്‌റേം ഹേരാദാസ് അടക്കം നാലു പേരെ പോലീസ് ഇതുവരെ പിടികൂടിയിട്ടുണ്ട്. ഈ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് മുഖ്യപ്രതിയുടെ വീട് കത്തിച്ചിരിക്കുന്നത്. മേയ് നാലിനാണ് മനഃസാക്ഷിയെ…

Read More

സ്ത്രീപീഡന കേസിൽ ട്രംപിന് തിരിച്ചടി

സ്ത്രീപീഡന കേസിൽ അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് തിരിച്ചടി. 30 വർഷം മുമ്പ് എഴുത്തുകാരി ജീൻ കാരളിനെ പീഡിപ്പിച്ച കേസിൽ ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയ മാൻഹാട്ടനിലെ ഫെഡറൽ കോടതി, 50 ലക്ഷം ഡോളർ നഷ്ടപരിഹാരവും വിധിച്ചു.  ലോകം സത്യം ജയിച്ചെന്ന് ജീൻ കാരൾ പ്രതികരിച്ചു. അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ട്രംപ് അറിയിച്ചു. 1996 ല്‍ ഡോണള്‍ഡ് ട്രംപ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് മാധ്യമ പ്രവര്‍ത്തകയും അമേരിക്കന്‍ എഴുത്തുകാരിയുമായ ജീന്‍ കരാള്‍ പരാതി നല്‍കിയത്. മാന്‍ഹാട്ടന്‍…

Read More