
ലൈംഗിക പീഡന കേസ് ; പ്രതി പ്രജ്ജ്വൽ രേവണ്ണ മൂന്നാം ഘട്ട തെരഞ്ഞെടുപ്പിന് ശേഷം കീഴടങ്ങിയേക്കും, വിദേശത്താണെന്ന് സൂചന
ലൈംഗിക പീഡന കേസുകളിൽ പ്രതിയായ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണ മൂന്നാംഘട്ട വോട്ടെടുപ്പിന് ശേഷം കീഴടങ്ങിയേക്കും. പ്രജ്വൽ നിലവിൽ വിദേശത്ത് ഉണ്ടെന്നാണ് സൂചന. മുൻകൂർ ജാമ്യഹർജി കോടതി തള്ളിയതോടെ ഇന്ത്യയിൽ എത്തിയാലുടനെ പ്രജ്വലിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തേക്കും. പ്രജ്വല്‍ കീഴടങ്ങി നിയമനടപടിക്കു വിധേയനാകണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ എച്ച്.ഡി കുമാര സ്വാമിയുടെ അധ്യക്ഷതയിൽ ചേർന്ന ജെഡിഎസ് യോഗം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രജ്വലിന്റെ മടക്കം. ജെഡിഎസ് നേതാവും മുൻ മന്ത്രിയുമായ സി.എസ്.പുട്ടരാജുവാണ് പ്രജ്വൽ ഉടൻ കീഴടങ്ങുമെന്ന് അന്വേഷണസംഘത്തെ…