ലൈംഗികാതിക്രമ കേസിൽ പ്രജ്വൽ രേവണ്ണയ്ക്ക് തിരിച്ചടി ; മുൻകൂർ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി കോടതി

ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ ഹാസനിലെ സിറ്റിംഗ് എംപിയും എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. ബെംഗളുരുവിൽ ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് പ്രജ്വൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. എന്നാൽ കേസ് അടിയന്തരമായി പരിഗണിക്കാൻ കോടതി വിസമ്മതിച്ചു. ഹർജി ഇന്ന് പരിഗണിക്കണമെന്ന പ്രജ്വലിന്‍റെ അഭിഭാഷകന്‍റെ ആവശ്യം കോടതി തള്ളുകയായിരുന്നു. പ്രത്യേകാന്വേഷണ സംഘത്തിന് ഹർജിയിൽ കോടതി നോട്ടീസയച്ചിട്ടുണ്ട്. കേസ് മെയ് 31-നെ പരിഗണിക്കൂവെന്നും കോടതി വ്യക്തമാക്കി. ഇതോടെ പ്രജ്വലിന് മുൻകൂർ ജാമ്യം ലഭിക്കില്ലെന്നുറപ്പായിട്ടുണ്ട്. മെയ്…

Read More

പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരായ ലൈംഗികാതിക്രമ കേസ് ; പ്രജ്ജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ നീക്കവുമായി അന്വേഷണ സംഘം

ലൈംഗികാതിക്രമ കേസിൽ ഒളിവിൽ കഴിയുന്ന ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ നീക്കവുമായി അന്വേഷണസംഘം. ആവശ്യമുന്നയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു. നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് പ്രജ്വൽ ആറ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്തുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസെടുത്തതിന് പിന്നാലെ രാജ്യംവിട്ട പ്രജ്വൽ രേവണ്ണയെ പിടികൂടാനായി അന്വേഷണ സംഘം പല ശ്രമങ്ങളും നടത്തി. ഒടുവിൽ ഇന്റർപോളിന്റെ സഹായവും തേടി. എന്നിട്ടും പ്രജ്വൽ കാണാമറയത്തുതന്നെ തുടരുകയാണ്. ആദ്യം ജർമനിയിലെത്തിയ പ്രജ്വൽ രേവണ്ണ പിന്നീട് നയതന്ത്ര പാസ്പോർട്ട്…

Read More

ലൈംഗികാതിക്രമ കേസ് ; പ്രജ്ജ്വൽ രേവണ്ണ ഇന്ന് വിദേശത്ത് നിന്ന് മടങ്ങിയെത്തിയേക്കും, വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിൽ എടുത്തേക്കും

പ്രജ്വൽ രേവണ്ണ ഇന്ന് അർധരാത്രിയോടെ വിദേശത്ത് നിന്നും തിരിച്ചെത്തിയേക്കുമെന്ന് സൂചന. മ്യൂണിക്കിൽ നിന്ന് ബംഗളുരുവിലേക്ക് ഉള്ള ടിക്കറ്റ് റദ്ദാക്കിയിട്ടില്ല എന്നാണ് വിവരം പുറത്തുവരുന്നത്. ബ്ലൂ കോർണർ നോട്ടീസ് നിലനിൽക്കുന്നതിനാൽ, വന്നാൽ പ്രജ്വലിനെ വിമാനത്താവളത്തിൽ വെച്ച് തന്നെ കസ്റ്റഡിയിൽ എടുക്കും. ഉച്ചയ്ക്ക് 12.05 ന് മ്യൂണിക്കിൽ നിന്ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് അർദ്ധരാത്രി 12.30-യ്ക്ക് ആണ് ബംഗളുരുവിൽ എത്തുക. അന്വേഷണ സംഘത്തിന് കൈമാറി അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. വളരെ കോളിളക്കമുണ്ടാക്കിയ ലൈം​ഗിക അതിക്രമ പരാതികളാണ് എൻഡിഎ…

Read More

‘വിജയത്തിലേക്കുള്ള ചെറിയ ചുവട് വയ്പ്പ്’ ; ലൈംഗിക അതിക്രമ കേസിൽ ബ്രിജ് ഭൂഷണിനെതിരായ കോടതി നടപടിയിൽ പ്രതികരിച്ച് സാക്ഷി മാലിക്

ലൈംഗികാതിക്രമ കേസിൽ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ കുറ്റം ചുമത്താനുള്ള ഡൽഹി കോടതി ഉത്തരവിനോട് പ്രതികരിച്ച് ഗുസ്തി താരം സാക്ഷി മാലിക്. വിജയത്തിലേക്കുള്ള ചെറിയ ചുവടുവെപ്പാണിതെന്ന് ഒളിമ്പിക് വെങ്കല മെഡൽ ജേതാവുകൂടിയായ സാക്ഷി പറഞ്ഞു. ഗുസ്തി താരങ്ങൾ നൽകിയ പരാതിയിൽ ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്താനാണ് ഡൽഹി റൗസ് അവന്യൂ കോടതി ഉത്തരവിട്ടത്. ഒളിമ്പ്യന്മാരായ സാക്ഷി, വിനേഷ് ഫോഗട്ട് എന്നിവരുടെ നേതൃത്വത്തിൽ നിരവധി വനിതാ ഗുസ്തി താരങ്ങൾ…

Read More

ലൈംഗികാതിക്രമ കേസ് ; ബ്രിജ് ഭൂഷൺ ശരൺ സിംഗിന് തിരിച്ചടി , പ്രതിപ്പട്ടികയിൽ ചേർക്കാൻ നിർദേശം നൽകി ഡൽഹി റോസ് അവന്യു കോടതി

ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് തിരിച്ചടി. ആറു വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമക്കേസില്‍ ബ്രിജ് ഭൂഷണിനെതിരെ കുറ്റം ചുമത്താൻ ഡൽഹി റൗസ് അവന്യൂ കോടതി ഉത്തരവിട്ടു. വനിതാ താരങ്ങൾ നൽകിയ ആറു കേസുകളിൽ അഞ്ചെണ്ണത്തിലും ബ്രിജ് ഭൂഷണിനെ പ്രതി പട്ടികയിൽ ഉൾപ്പെടുത്താൻ ആവശ്യമായ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐ.പി.സി 354 വകുപ്പ് പ്രകാരമാണ് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയത്. നേരത്തെ ഏപ്രിൽ 18ന് കേസിൽ കോടതി…

Read More

ലൈംഗികാതിക്രമ കേസ് ; പ്രജ്ജ്വൽ രേവണ്ണ ഉടൻ മടങ്ങി വരില്ലെന്ന് സൂചന, മടക്കം 13 ന് ശേഷം മാത്രം ?

ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ എൻഡിഎ സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണ നാട്ടിൽ തിരിച്ചെത്തുക 13 ന് ശേഷമെന്ന് വിവരം. നാലാം ഘട്ട തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ ശേഷമേ പ്രജ്വൽ നാട്ടിൽ എത്തൂ എന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം. ഇതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയാവും. കേസ് വരുമെന്ന് കണ്ടപ്പോൾ കർണാടകയിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞ പിന്നാലെ രാജ്യം വിട്ട പ്രജ്വലിനെതിരെ ഇന്നലെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രജ്വലിന് എതിരെ പുതിയ എഫ്ഐആർ…

Read More

പ്രജ്ജ്വൽ രേവണ്ണയ്ക്ക് എതിരായ ലൈംഗികാതിക്രമ കേസ് ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി

പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. ഇപ്പോൾ നടക്കുന്നത് സിദ്ധരാമയ്യ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ അന്വേഷണമാണെന്നും കുമാര സ്വാമി വിമര്‍ശിച്ചു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അന്വേഷണത്തിൽ ഇടപെടുന്നു. തെളിവുകൾ കൊണ്ടുവന്ന ആൾ തന്നെ കേസിൽ ഡികെ ശിവകുമാറിന്റെ ഇടപെടലുകൾ പറഞ്ഞിട്ടുണ്ട്. എച്ച്ഡി രേവണ്ണക്കെതിരെ തെളിവുകൾ ഇല്ലാത്തതിനാൽ പലതും കെട്ടിച്ചമയ്ക്കുകയാണെന്നും കുമാരസ്വാമി ആരോപിച്ചു. അതേ സമയം, ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ എൻഡിഎ സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണ നാളെയോടെ നാട്ടിലെത്തുമെന്നാണ് സൂചന….

Read More

ഐസിയു പീഡനക്കേസിൽ ഡോ. പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ മൊഴി രേഖപ്പെടുത്തിയ ഡോ. പ്രീതിക്കെതിരെ അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് ഉത്തരവിറങ്ങി. ഉത്തര മേഖല ഐജി കെ. സേതുരാമൻ, നാർക്കോട്ടിക് സെൽ എസിപി ടി.പി.ജേക്കബിനോട് അന്വേഷിച്ചു ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ് നൽകിയത്. പീഡനക്കേസിൽ ഡോ.കെ.വി.പ്രീതി തന്റെ മൊഴി പൂർണമായും രേഖപ്പെടുത്തിയില്ലെന്ന് അതിജീവിത സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. ഈ കേസിലെ പൊലീസ് അന്വേഷണ റിപ്പോർട്ട് നൽകണമെന്ന് അതിജീവിത ആവശ്യപ്പെട്ടിട്ടും കമ്മിഷണർ നൽകിയില്ല. ഇതോടെ റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് അതിജീവിത…

Read More

ലൈംഗികാതിക്രമ കേസ് ; പ്രജ്ജ്വൽ രേവണ്ണയ്ക്കായി അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

ലൈംഗികാതിക്രമ കേസിൽ പ്രതിയായ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണക്കായി അന്വേഷണ സംഘം ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രജ്വൽ ഏഴ് ദിവസത്തെ സാവകാശം തേടിയതിന് പിന്നാലെയാണ് നടപടി. കേസ് ദേശീയ തലത്തിൽ പ്രചാരണ വിഷയമാക്കുകയാണ്‌ കോൺഗ്രസ്‌. ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രജ്വലിന് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. ഏഴ് ദിവസത്തെ സാവകാശം വേണമെന്നാണ് പ്രജ്വൽ നോട്ടീസിന് മറുപടി നൽകിയത്. എന്നാൽ ഇത് അംഗീകരിക്കാൻ അന്വേഷണ സംഘം തയ്യാറായില്ല. പ്രജ്വലിനെ എത്രയും പെട്ടന്ന് നാട്ടിലെത്തിച്ച് കൂടുതൽ…

Read More

കോഴിക്കോട് മെഡിക്കൽ കോളേജ് പീഡനം; ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചതിനെതിരെ യുവതി

കോഴിക്കോട് മെഡിക്കൽ കോളേജ് പീഡനക്കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അഞ്ച് ജീവനക്കാരുടെ സസ്‌പെൻഷൻ പിൻവലിച്ച നടപടിക്കെതിരെ  പീഡനത്തിന് ഇരയായ യുവതി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.തൻറെ മൊഴിമാറ്റാൻ ശ്രമിച്ച അഞ്ചുപ്രതികളെ സർവ്വീസിൽ തിരിച്ചെടുത്തതിനെതിരെയാണ് അതിജീവിതയുടെ പരാതി. തൻറെ മൊഴി രേഖപ്പെടുത്താതെയാണ് ആഭ്യന്തര അന്വേഷണം പൂർത്തിയാക്കി പ്രതികളെ തിരികെ സർവ്വീസിൽ പ്രവേശിപ്പിച്ചതെന്നാണ് യുവതിയുടെ പരാതി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലായിരുന്ന യുവതിയെയാണ് അറ്റൻഡർ ശശീന്ദ്രൻ പീഡിപ്പിച്ചത്. ഇയാൾക്ക് അനുകൂലമായി മൊഴി നൽകണമെന്ന്…

Read More