പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; രണ്ട് പേർ പിടിയിൽ , സംഭവം തിരുവനന്തപുരത്ത്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ രണ്ടുപേരെ തിരുവനന്തപുരത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കലിന് സമീപം പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ, കുട്ടിയുടെ ബന്ധുവിന്‍റെ സുഹൃത്തുക്കളായ രണ്ടുപേരെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. മടവൂർ വേമൂട് ചരുവിള പുത്തൻവീട്ടിൽ രാജീവ്(39), മടവൂർ പുലിയൂർകോണം ചരുവിള വീട്ടിൽ രതീഷ് എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ 17നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ ബന്ധുവിനൊപ്പം മദ്യപാനത്തിനെത്തിയതായിരുന്നു സമീപവാസികൾ ആയ പ്രതികൾ. ഒന്നിച്ച് മദ്യപിച്ച ശേഷം ആരും കാണാതെ…

Read More

ലൈംഗിക അതിക്രമ കേസുകളിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തരുത് ; രാഹുൽ ഈശ്വറിൻ്റെ ഹർജി തീർപ്പാക്കി ഹൈക്കോടതി

ലൈംഗിക അതിക്രമ കേസുകളിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തരുതെന്ന പരാമർശവുമായി ഹൈക്കോടതി. പരാതിക്കാരി അനുമതി നൽകിയാലും പേര് വെളിപ്പെടുത്താൻ പാടില്ല. രാഹുൽ ഈശ്വർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. മുൻകൂർ ജാമ്യ അപേക്ഷയിൽ പരാതിക്കാരിയുടെ പേര് ഉൾപ്പെടുത്തിയത് സംബന്ധിച്ചായിരുന്നു പരാമർശം. ഫേസ്ബുക്ക് വഴി അധിക്ഷേപിച്ചതിന് നടി നൽകിയ പരാതിയിൽ ആയിരുന്നു രാഹുൽ ഈശ്വർ മുൻകൂർ ജാമ്യ അപേക്ഷ നൽകിയിരുന്നത്. കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇതേ തുടർന്ന് ഹർജി തീർപ്പാക്കി. 

Read More

മലപ്പുറത്ത് പതിമൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം ; 49 കാരന് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

മലപ്പുറത്ത് പതിമൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 49കാരന് കഠിന തടവും പിഴയും വിധിച്ച് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി. വിവിധ വകുപ്പുകളിലായി ആറു വര്‍ഷവും ഒരു മാസവും കഠിന തടവും 75,500 രൂപ പിഴയടക്കാനമാണ് കോടതി വിധിച്ചത്. കോഡൂര്‍ ആല്‍പ്പറ്റക്കുളമ്പ് ചെറുകാട്ടില്‍ അബ്ദുല്‍ ഹമീദിനെയാണ് ജഡ്ജ് എ എം അഷ്‌റഫ് ശിക്ഷിച്ചത്. 2024 മാര്‍ച്ച് 19നാണ് കേസിന്നാസ്പദമായ സംഭവം. പെൺകുട്ടിയെ പ്രതിയുടെ ചെലൂരിലെ കടയിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. മലപ്പുറം വനിതാ…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് അശ്ലീല വീഡിയോകൾ അയച്ച് ലൈംഗികാതിക്രമം ; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികൾക്ക് അശ്ലീല വീഡിയോകൾ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ അയ്യന്തോൾ സ്വദേശി കുന്നമ്പത്ത് വീട്ടിൽ ദേവരാജനെ (59) അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. സർക്കാർ സ്കൂളിലെ പാർട്ട് ടൈം സ്വീപ്പറാണ് പ്രതി. നാലോളം പെൺകുട്ടികൾക്ക് നേരെയാണ് പ്രതി അതിക്രമം നടത്തിയത്. വിദ്യാർത്ഥിനികൾ രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെത്തുടര്‍ന്ന് അധ്യാപകർ അന്തിക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു. എസ് ഐ കെ. അജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടി കൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Read More

കേൾവിക്കുറവുളള വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം ; പ്രതി അറസ്റ്റിൽ , സംഭവം തൃശൂരിൽ

വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. കേൾവി പരിമിതിയുള്ള വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയായ ഈസ്റ്റ് ഫോർട്ട് ഡോൺ ബോസ്കോ ലൈനിലുള്ള അമ്പഴക്കാടൻ വീട്ടിൽ തുബാൾക്കി (34) എന്നയാളെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെ്യതത്. കഴിഞ്ഞ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ വിട്ടുവന്നിരുന്ന വിദ്യാർത്ഥിയെ ലൈംഗികാതിക്രമണ ഉദ്ദേശത്തോടെ ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി അതിക്രമം കാണിക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ പരാതിയിൽ ലൈംഗികാതിക്രമത്തിന് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ്…

Read More

സിനിമ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; ബാലചന്ദ്രമേനോനെതിരേ പരാതി നൽകി ആലുവ സ്വദേശിനിയായ നടി

സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതി. ആലുവ സ്വദേശിനിയായ നടിയാണ് പരാതി നൽകിയത്. പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നൽകിയത്. പരാതി ഡി.ജി.പിക്കും കൈമാറിയിട്ടുണ്ട്. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഷൂട്ടിങ് ലൊക്കേഷനിൽ വിളിച്ചുവരുത്തുകയും ശേഷം ഹോട്ടലിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതിയിലുള്ളത്. ഭയം കാരണമാണ് ഇത്രയും നാൾ പറയാതിരുന്നതെന്ന് നടി പറയുന്നു. നടൻ മുകേഷിനെതിരേയും പരാതി നൽകിയിട്ടുള്ള നടിയാണ് ഇപ്പോൾ ബാലചന്ദ്രമേനോനെതിരേയും പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. നേരത്തേ സമൂഹ…

Read More

‘അഭിനയിപ്പിക്കാത്തതിൽ നടിക്ക് നീരസം, നിരവധി രോഗങ്ങളാൽ ബുദ്ധിമുട്ടുന്നു’; നിരപരാധിയാണെന്ന് സംവിധായകൻ രഞ്ജിത്ത്

ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയിൽ. താൻ നിരപരാധിയാണെന്ന് ഹർജിയിൽ രഞ്ജിത്ത് വ്യക്തമാക്കുന്നു. കേസിൽ തന്നെ ഉൾപ്പെടുത്തിയത് ഗൂഢലക്ഷ്യത്തോടെയാണെന്നും സംഭവം നടന്നെന്ന് പറയുന്ന സമയം കഴിഞ്ഞ് 15 വർഷത്തിനു ശേഷമാണ് പരാതി നൽകിയിട്ടുള്ളത് എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. പാലേരിമാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചു വരുത്തിയശേഷം സിനിമാ ചർച്ചയ്ക്കിടെ രഞ്ജിത്ത് ലൈംഗികമായ ഉദ്ദേശ്യത്തോടെ തന്റെ ശരീരത്തിൽ സ്പർശിച്ചു എന്നായിരുന്നു നടിയുടെ ആരോപണം. തുടർന്ന് അവർ രഞ്ജിത്തിനെതിരെ പരാതി നൽകുകയും ചെയ്തു. ഇതിനു…

Read More

എന്നാലും എന്റെ ആറാട്ടണ്ണാ…! അങ്ങയ്ക്കീ ഗതി വന്നല്ലോ…

ഹേമ കമ്മിറ്റി റിപ്പോർട്ടും വിവാദങ്ങളും കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ മറ്റൊരു പീഡനവാർത്തയും ജനശ്രദ്ധയാകർഷിക്കുന്നു. ഇതിലെ നായകന്മാർ മറ്റാരുമല്ല, സുപ്രസിദ്ധ ‘സിനിമാനിരൂപകൻ’ ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കിയും സംഘവുമാണ്. മുൻനിര നായികമാരോടായിരുന്നു ആറാട്ടണ്ണന്റെ നോട്ടം. ചില പ്രമുഖ നടിമാരോട് അണ്ണൻ വിവാഹാഭ്യർഥന നടത്തുകയും ചെയ്തിട്ടുണ്ട്. ട്രാൻസ്ജെൻഡർ യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസിൽ സംവിധായകൻ വിനീത്, സന്തോഷ് വർക്കി, അലിൻ ജോസ് പെരേര എന്നിവരടക്കം അഞ്ച് പേരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ. സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് മേക്കപ്പ്…

Read More

കൂടെ താമസിച്ചിരുന്ന സഹപ്രവർത്തകന് നേരെ ലൈംഗികാതിക്രമം ; പാകിസ്ഥാൻ സ്വദേശികളായ രണ്ട് പേരെ ശിക്ഷിച്ച് ദുബൈ കോടതി

കൂ​ടെ താ​മ​സി​ച്ച സ​ഹ​പ്ര​വ​ർ​ത്ത​ക​ന് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന കേ​സി​ൽ പാ​കി​സ്താ​ൻ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ ദു​ബൈ കോ​ട​തി മൂ​ന്നു മാ​സ​ത്തെ ത​ട​വി​നും ശേ​ഷം നാ​ടു​ക​ട​ത്താ​നും വി​ധി​ച്ചു. ക​ഴി​ഞ്ഞ ഫെ​​ബ്രു​വ​രി മൂ​ന്നി​ന്​ അ​ർ​ധ​രാ​ത്രി​യാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ലേ​ബ​ർ ക്യാ​മ്പി​ൽ ഇ​ര​യു​ടെ അ​തേ റൂ​മി​ൽ​ത​ന്നെ​യാ​ണ്​ പ്ര​തി​ക​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. രാ​ത്രി ഒ​രു​മ​ണി​യോ​ടെ ഒ​ന്നാം​പ്ര​തി ക​ത്തി​കാ​ണി​ച്ച് ഇ​ര​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ര​ണ്ടാം​പ്ര​തി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ്​ പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. ഇ​ര​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട്​ താ​മ​സ​ക്കാ​ര​നാ​യ മ​റ്റൊ​രാ​ൾ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ്​ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റി​ന്​ വ​ഴി​വെ​ച്ച​ത്. ര​ണ്ടാം​പ്ര​തി അ​തി​ക്ര​മം കാ​ണി​ച്ചു​വെ​ന്ന്​ തെ​ളി​യി​ക്കു​ന്ന…

Read More

പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം; ഇൻസ്പെക്ടർക്കെതിരെ പരാതി

രാമവർമപുരം പൊലീസ് അക്കാദമിയിൽ ഉദ്യോഗസ്ഥയോട് ഇൻസ്പെക്ടർ അപമര്യാദയായി പെരുമാറിയെന്ന് പരാതി. ആംഡ് പൊലീസ് ഇൻസ്പെക്ടർക്കെതിരേയാണ് പരാതി. മേയ് 17നാണ് സംഭവം. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് ആംഡ് റിസർവ് ഇൻസ്പെക്ടർ മോശമായി പെരുമാറിയതെന്ന് പരാതിയിൽ പറയുന്നു. ഓഫീസിലേക്ക് വിളിച്ചുവരുത്തി അതിക്രമം കാട്ടിയെന്നാണ് ആരോപണം. സംഭവത്തില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥ അക്കാദമി ഡയറക്ടര്‍ക്ക് പരാതി എഴുതിനല്‍കി. രേഖകൾ പ്രിന്റെടുക്കാനുണ്ടെന്ന് പറഞ്ഞ് ഇൻസ്പെക്ടർ ഓഫിസിലേക്ക് വിളിച്ചുവരുത്തിയെന്നും തുടർന്ന് തന്നെ കടന്നുപിടിച്ചെന്നും ഉദ്യോഗസ്ഥയുടെ പരാതിയിൽ പറയുന്നു. രക്ഷപ്പെട്ട യുവതി ഓഫിസിൽ നിന്ന്…

Read More