പത്തനംതിട്ട പീഡനം: 13 പേർ കസ്റ്റഡിയിൽ, പുറത്ത് വരുന്നത് നടുക്കുന്ന വിവരങ്ങൾ

പത്തനംതിട്ട കൂട്ട ബലാൽസംഗ കേസുകളിൽ 13 പേർ കൂടി കസ്റ്റഡിയിൽ. ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകും. രണ്ടു പോലീസ് സ്റ്റേഷനുകളിലായി ഇതുവരെ 20 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. എഫ്ഐആറുകളുടെ എണ്ണം ഒൻപതായി. പെൺകുട്ടിയുടെ മൊഴിയിൽ പറയുന്ന ചില ആളുകൾ ജില്ലയ്ക്ക് പുറത്താണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ സാഹചര്യത്തിൽ കൂടുതൽ പ്രതികൾക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം നടത്തും. പെൺകുട്ടി ഉപയോഗിച്ച ഫോണിലേക്ക് പ്രതികളിൽ പലരും അശ്ലീല ദൃശ്യങ്ങൾ അയച്ചുവെന്ന് പൊലീസ് കണ്ടെത്തി. വാട്സാപ്പിൽ കിട്ടിയ ദൃശ്യങ്ങളിൽ പെൺകുട്ടിയുടെ…

Read More

‘നോ പറയേണ്ടിടത്ത് നോ പറയാനും ഇറങ്ങിപ്പോകേണ്ടിടത്ത് അത് ചെയ്യാനും സ്ത്രീകൾ റെഡിയാകണം’; സണ്ണി ലിയോൺ

നോ പറയേണ്ടിടത്ത് നോ പറയാനും ഇറങ്ങിപ്പോകേണ്ടിടത്ത് അത് ചെയ്യാനും സ്ത്രീകൾ തയാറാവണമെന്ന് നടി സണ്ണി ലിയോൺ. നഷ്ടമാകുന്ന അവസരങ്ങളല്ല, നിലപാടാണ് പ്രധാനമെന്ന് അവർ പറഞ്ഞു. ഏറ്റവും ഒടുവിൽ സത്യം തന്നെയാകും ജയിക്കുകയെന്ന് നടൻ പ്രഭുദേവയും പ്രതികരിച്ചു. സിനിമാ രംഗത്തെ ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള വിവാദങ്ങളെക്കുറിച്ച് ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. ‘ഇപ്പോൾ അല്ല, വളരെക്കാലം മുതൽ സിനിമാ മേഖലയിൽ ഇത്തരം കാര്യങ്ങൾ തുടരുന്നുണ്ട്. അതിനാൽ തന്നെ സ്ത്രീകൾ പ്രതികരിക്കണം. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അവിടെ പിന്നെ ഒരു നിമിഷം…

Read More

അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; നടിയുടെ പരാതിയിൽ സീരിയലിൽ പ്രൊഡ്യൂസർക്കും പ്രൊഡക്ഷൻ കൺട്രോളർക്കും എതിരെ കേസ്

സീരിയൽ പ്രൊഡ്യൂസർക്കും പ്രൊഡക്ഷൻ കൺട്രോളർക്കുമെതിരെ ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ്. തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിലാണ് സീരിയൽ പ്രൊഡ്യൂസർ സുധീഷ് ശേഖറിനും പ്രൊഡക്ഷൻ കൺട്രോളർ ഷാനുവിനുമെതിരെ കേസെടുത്തത്. കനക നഗറിൽ ഒരു ഫ്‌ലാറ്റിൽ വെച്ച് സീരിയലിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 2018 ൽ നടന്ന സംഭവത്തിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.

Read More

‘തന്നെ അറിയില്ലെന്ന വാദം കള്ളം, മയക്കുമരുന്ന് കലക്കിയ വെള്ളം നൽകി പീഡിപ്പിച്ചു’; നിവിൻപോളിക്കെതിരെ യുവതി

തന്നെ അറിയില്ലെന്ന നിവിൻ പോളിയുടെ വാദം കള്ളമെന്നും പീഡന പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും പരാതിക്കാരിയായ യുവതി. മൂന്ന് ദിവസം ദുബായിൽ മുറിക്കുള്ളിൽ പൂട്ടിയിട്ട് ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ലഹരി ഉപയോഗിച്ച ശേഷമാണ് നിവിൻ പോളി മർദിച്ചതെന്നും യുവതി വ്യക്തമാക്കി. 2023 നവംബർ-ഡിസംബർ മാസത്തിൽ ദുബായിൽവെച്ചാണ് സംഭവം നടന്നത്. അവിടെവെച്ച് പരിചയക്കാരിയായ സ്ത്രീ എ.കെ. സുനിൽ എന്ന നിർമാതാവിനെ പരിചയപ്പെടുത്തിത്തന്നു. അഭിമുഖത്തിനിടെ നിർമാതാവ് ശാരീരികമായി ഉപദ്രവിച്ചു. തുടർന്ന് നിർമാതാവിന്റെ ഗുണ്ടകളെപ്പോലെ നിവിൻ…

Read More

മുകേഷ് അടക്കമുളളവരുടെ അറസ്റ്റ് ഉടനില്ലെന്ന് പൂങ്കുഴലി, ചോദ്യംചെയ്യലടക്കം കോടതി നടപടികള്‍ പരിഗണിച്ച്

എം.മുകേഷ് എംഎൽഎ ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ ലൈംഗികാതിക്രമക്കേസുകളിൽ പ്രതികളുടെ അറസ്റ്റ് ഉടനില്ലെന്ന് അന്വേഷണ ചുമതലവഹിക്കുന്ന പൂങ്കുഴലി ഐപിഎസ്. പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കോടതി നടപടികൾ പരിഗണിച്ചായിരിക്കും ചോദ്യം ചെയ്യലടക്കമുണ്ടാവുകയെന്നും പുങ്കുഴലി അറിയിച്ചു. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമായതിനാൽ കൂടുതൽ അന്വേഷണം വേണമെന്നും എഐജി പറഞ്ഞു. കേസിൽ മുകേഷ്, കോൺഗ്രസ് നേതാവ് അഡ്വക്കറ്റ് ചന്ദ്രശേഖർ, മണിയൻപിള്ള രാജു എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കുകയാണ്. അടച്ചിട്ട കോടതിമുറിയിലാണ് വാദം.

Read More

പരാതി തന്നെ അപമാനിക്കാൻ, നടിയുടെ ആരോപണം അടിസ്ഥാനരഹിതം; മുൻകൂർ ജാമ്യപേക്ഷയിൽ സിദ്ദിഖ്

പീഡനക്കേസിൽ യുവ നടിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് നടൻ സിദ്ദിഖ്. 5 വർഷം മുൻപ് സോഷ്യൽ മീഡിയയിൽ ഉന്നയിച്ച ആരോപണമാണ് വീണ്ടും ഉന്നയിക്കുന്നത്. അന്ന് ബലാത്സംഗം ചെയ്‌തെന്ന് പറഞ്ഞിരുന്നില്ല. ബലാത്സംഗ പരാതി ഇപ്പോൾ മാത്രമാണ് ഉന്നയിക്കുന്നത്. പരാതി തന്നെ അപമാനിക്കാനാണെന്നും സിദ്ദിഖ് ഹൈക്കോടതിയിൽ നൽകുന്ന മുൻകൂർ ജാമ്യപേക്ഷയിലാണ് വാദിക്കുന്നു. ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യ ഹർജിയിൽ തീർപ്പാകും വരെ അറസ്റ്റ് തടയണമെന്നാണ് സിദ്ദിഖിൻറെ ആവശ്യം. അതേസമയം, മാസ്‌ക്കറ്റ് ഹോട്ടലിൽ തനിക്കൊപ്പമെത്തിയിരുന്നു എന്ന് പരാതിക്കാരി പറയുന്ന സുഹൃത്തിൻറെ മൊഴി ഇന്ന്…

Read More