ബലാത്സംഗക്കേസ്; നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖ് ഇന്നും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും. സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തിന് ശേഷം സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ കഴിഞ്ഞ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. എന്നാൽ പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിനാൽ ചോദ്യം ചെയ്യാതെ വിട്ടയച്ചു. ആവശ്യപ്പെട്ട രേഖകളുമായി ഇന്ന് ഹാജരാകണമെന്ന് നോട്ടീസ് നൽകിയാണ് വിട്ടയച്ചത്. അന്വേഷണ ഉദ്യോഗസഥർക്ക് മുന്നിൽ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് ഇ-മെയിൽ മുഖേന അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് നോട്ടീസ് നൽകിയത്. തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ കണ്‍ട്രോള്‍ റൂമില്‍ ചോദ്യം ചെയ്യലിന്…

Read More

24കാരിക്ക് നേരെ അമൃത എക്സ്പ്രസിൽ ലൈംഗികാതിക്രമം; കോഴിക്കോട് സ്വദേശി പിടിയിൽ

24കാരിക്ക് നേരെ ട്രെയിനിൽ ലൈംഗികാതിക്രമം. ഇന്നലെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട അമൃത എക്സ്പ്രസിൽ വച്ചാണ് സംഭവമുണ്ടായത്.  പ്രതിയായ കോഴിക്കോട് സ്വദേശി അഭിലാഷിനെ കോട്ടയം റെയിൽവേ പൊലീസ് പിടികൂടി. ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്തിരുന്ന യുവതിയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്.

Read More

വർക്കലയിൽ നാലും ഏഴും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച 88കാരൻ അറസ്റ്റിൽ

വർക്കലയിൽ നാലും ഏഴും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച 88കാരൻ അറസ്റ്റിൽ. പാളയംകുന്ന് സ്വദേശി വാസുദേവൻ (88) ആണ് അറസ്റ്റിലായത്. സഹോദരിമാരായ പിഞ്ചുകുട്ടികളെ അവരുടെ വീട്ടിലെത്തിയാണ് ഇയാൾ ഉപദ്രവിച്ചിരുന്നത്. കുട്ടികളുടെ മരിച്ചുപോയ മുത്തച്ഛന്‍റെ പരിചയക്കാരനായ വാസുദേവൻ ഇടയ്ക്കിടെ വീട്ടിൽ എത്തുമായിരുന്നു. മൂത്ത കുട്ടിയെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട്. സ്കൂളിൽ വിഷാദത്തിലിരുന്ന കുട്ടിയോട് അധ്യാപിക സംസാരിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്. അധ്യാപിക വിവരം ചൈൽഡ് ലൈനിൽ അറിയിച്ചു. ചൈൽഡ് ലൈൻ അധികൃതരെത്തി നടത്തിയ കൗൺസലിംഗിലാണ് ഇളയ കുട്ടിയും പീഡനക്കാര്യങ്ങൾ…

Read More

അഞ്ച് വയസുകാരിക്ക് ലൈംഗിക പീഡനം; സംഭവത്തിന് പിന്നിൽ അയൽവാസിയായ ഏഴു വയസുകാരൻ

അഞ്ച് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി അയൽവാസിയായ ഏഴ് വയസുകാരൻ. ഉത്തർപ്രദേശ് കാൺപൂരിലെ ദേഹത് ജില്ലയിലാണ് സംഭവം. പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.കളിച്ചുകൊണ്ടിരുന്ന മകളെ ഏഴുവയസ്സുകാരൻ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു.കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പരിശോധനക്ക് വിധേയരാക്കി. ബലാത്സംഗം നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകൾ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അക്ബര്‍പൂര്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഐപിസി 376, പോക്സോ ആക്ട് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസ് ജാഗ്രതയോടെയാണ്…

Read More