വിക്‌ടിമിന് വേണ്ടി നിലകൊള്ളുന്ന സർക്കാരാണിത്; ‘മുകേഷ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയാൽ ഒരംശം പോലും ഇളവ് കൊടുക്കില്ല’; പി.കെ ശ്രീമതി

നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരംശം പോലും ഇളവ് കൊടുക്കില്ലെന്ന് സിപിഎം നേതാവ് പി.കെ ശ്രീമതി. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ‘കുറ്റം ചെയ്‌തുവെന്ന് കണ്ടുകഴിഞ്ഞാൽ അങ്ങനെയുള്ളവരെ രക്ഷിക്കുന്ന നയസമീപനമല്ല കേരള സർക്കാർ സ്വീകരിക്കുന്നതെന്നുള്ള ഉത്തമ ബോദ്ധ്യം ജനാധിപത്യ മഹിളാ അസോസിയേഷനുണ്ട്. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടി മാതൃകാപരമാണെന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പറഞ്ഞിട്ടുള്ളതാണ്. കോടതി കുറ്റക്കാരാണെന്ന് കണ്ടാൽ…

Read More

സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് പുകഴ്ത്തി പറയുന്നതും സത്രീത്വത്തെ അപമാനിക്കലാണ്: ഹൈക്കോടതി

സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് പുകഴ്ത്തി പറയുന്നതും സത്രീത്വത്തെ അപമാനിക്കലാണെന്ന് ഹൈക്കോടതി. അനാവശ്യമായി ഇത്തരം വർണനകൾ നടത്തുന്നതും അശ്ലീല സന്ദേശങ്ങൾ അയക്കുന്നതും ലൈംഗീകച്ചുവയോടെയല്ലെന്ന് കരുതാനാവില്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. സഹപ്രവ‌ർത്തകയുടെ പരാതിയിൽ തനിക്കെതിരേ ആലുവ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥൻ നൽകിയ ഹർജി തള്ളിയ ഉത്തരവിലാണ് കോടതി നിലപാട് വ്യക്തമാക്കിയത് അതിനിടെ നടി ഹണി റോസിന്‍റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എടുത്ത കേസിൽ പൊലീസ് അന്വേഷണം തുടരുന്നു. സത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ…

Read More

‘പഠനത്തിൽ മാത്രം ശ്രദ്ധ വേണം; അണ്ണനാണ്, എന്നും എപ്പോഴും കൂടെയുണ്ടാകും’: പെണ്‍കുട്ടികൾക്ക് കത്തുമായി വിജയ്

അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസിൽ വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൻ്റെ പശ്ചാത്തലത്തിൽ സ്വന്തം കൈപ്പട കൊണ്ട് കത്തെഴുതി തമിഴക വെട്രി കഴകം പാർട്ടി അധ്യക്ഷൻ കൂടിയായ തമിഴ് നടൻ വിജയ്. ‘തമിഴ്‌നാടിൻ്റെ സഹോദരിമാർക്ക്’ എന്നെഴുതി ആരംഭിച്ച കത്തിൽ സംസ്ഥാനത്തെ സ്ത്രീകൾക്കൊപ്പം അവരുടെ “സഹോദരനെ” പോലെ കൂടെയുണ്ടാകുമെന്നും “സുരക്ഷിത തമിഴ്നാട് സൃഷ്ടിക്കാൻ” ഒപ്പമുണ്ടാകുമെന്നും വിജയ് എഴുതി. ദയവുചെയ്ത് ഒന്നിനെയും കുറിച്ച് വിഷമിക്കാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം തന്റെ കത്തിലൂടെ വിദ്യാർത്ഥിനിയോട് പറഞ്ഞു. കത്തിൽ തമിഴ്നാട്ടിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്നതു…

Read More

മുകേഷിനെതിരായ ലൈംഗിക പീഡന കേസ്; കുറ്റപത്രം സമർപ്പിച്ചു

ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത വ്യത്യസ്ത കേസുകളിൽ നടൻമാരായ മുകേഷിനും ഇടവേള ബാബുവിനുമെതിരായ കുറ്റപത്രം സമർപ്പിച്ചു. നടൻ മുകേഷിനെതിരായ ലൈംഗിക പീഡന കേസിൽ വടക്കാഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. തൃശൂർ വടക്കാഞ്ചേരിയിൽ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വച്ച് ബലാത്സഗം ചെയ്തുവെന്നതാണ് മുകേഷിനെതിരായ പരാതി. വടക്കാഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ എസ് ഐ ടിയാണ്  അന്വേഷണം പൂർത്തിയാക്കിയത്. അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത അപമര്യാദയായി പെരുമാറിയെന്ന കേസിൽ കൊച്ചി നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത…

Read More

ലൈംഗിക അതിക്രമ കേസ്; ഒമർ ലുലുവിന് മുൻകൂർ ജാമ്യം

ലൈംഗിക അതിക്രമ കേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ഒമർ ലുലുവിന് ജാമ്യം അനുവദിച്ചത്. ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന നിരീക്ഷണത്തോടെയാണ് കോടതി ഉത്തരവ്. കേസില്‍ ഒമർ ലുലുവിന് നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. യുവതിയുടെ പരാതിയിൽ എറണാകുളം റൂറൽ പൊലീസാണ് ഒമർ ലുലുവിനെതിരെ കേസെടുത്തത്. സിനിമയില്‍ അവസരം വാഗ്‍ദാനം ചെയ്ത് ഒമര്‍ ലുലു നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതി. കൊച്ചിയിൽ സ്ഥിര താമസമാക്കിയ യുവ നടിയാണ് ഒമർ…

Read More

പരസ്‌പര സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല; സുപ്രീം കോടതി

ഉഭയസമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തെ ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. ദീർഘകാലം പരസ്‌പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെട്ട സ്‌ത്രീകൾ ബന്ധം തകരുമ്പോൾ ബലാത്സംഗ പരാതിയുമായി വരുന്നത് ദുഃഖകരമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബിവി നാഗരത്‌ന, എൻ കെ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. മുംബയിലെ ഖാർഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. മഹേഷ് ദാമു ഖരെ എന്നയാൾക്കെതിരെ വനിത എന് ജാദവ് എന്ന സ്‌ത്രീ നൽകിയ കേസാണ്…

Read More

‘താൻ നേരിട്ട അതിക്രമത്തിന് നീതി വേണം’; നടന്മാര്‍ക്കെതിരായ പരാതി പിൻവലിക്കില്ലെന്ന് ആലുവയിലെ നടി

നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. എന്നാൽ, ഈ തീരുമാനം മാറ്റികൊണ്ടാണിപ്പോള്‍ പരാതിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി നടി വീണ്ടും രംഗതെത്തിയത്. താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാൽ പരാതി പിന്‍വലിക്കില്ലെന്നും എസ്ഐടി നടപടികളുമായി സഹകരിക്കുമെന്നും നടി വ്യക്തമാക്കി.  നടന്മാരായ എം മുകേഷ് എംഎൽഎ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവ‍ർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്. ഹേമ…

Read More

ലൈംഗികാനുഭൂതി ലഭിക്കാന്‍ ഫോര്‍പ്ലേ അത്യാവശ്യമാണ്; അറിയാം ഇവ

ലൈംഗികതയില്‍ മനുഷ്യ ശരീരത്തില്‍ പല അവയവങ്ങള്‍ക്കും വലിയ സ്ഥാനം ഉണ്ട്. പ്രത്യേകിച്ച് സ്ത്രീ ശരീരത്തിന്. സ്ത്രീകള്‍ക്ക് നൂറ് ശതമാനം ലൈംഗികാനുഭൂതി ലഭിക്കാന്‍ ഫോര്‍പ്ലേ അത്യാവശ്യമാണ്. ഈ സമയങ്ങളില്‍ ഫോര്‍പ്ലേയില്‍ സ്ത്രീകളെ ഉത്തേജിപ്പിക്കാന്‍ കഴിവുള്ള ശരീര ഭാഗങ്ങള്‍ ഏതാണെന്ന് അറിയോ? കഴുത്ത് സ്ത്രീ ശരീരത്തില്‍ വികാരങ്ങള്‍ ഉണര്‍ത്തുന്നതിന്റെ ഏറ്റവും പ്രധാനമാണ് കഴുത്ത്. കഴുത്തില്‍ ഒന്ന് സ്പര്‍ശിക്കുന്നത്, തലോടുന്നത്, ചുംബിക്കുന്നത് സ്ത്രീകളെ വലിയ രീതിയില്‍ വൈകാരികതയിലേക്ക് കൊണ്ടുപോകുന്നു. ആരോഗ്യകരമായ ലൈംഗികബന്ധത്തില്‍ പങ്കാളി ഫോര്‍പ്ലേ തുടങ്ങുന്നത് തന്നെ സ്ത്രീയുടെ കഴുത്തില്‍ ചുംബിച്ചുകൊണ്ടാണ്….

Read More

ലൈംഗിക പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ?: കാരണങ്ങൾ അറിയാം

ലൈംഗികാരോഗ്യം സൗഖ്യത്തിന് (wellness) ഏറെ പ്രധാനമാണ്. മിക്ക പുരുഷന്മാർക്കും ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ലൈംഗികാരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. ഉദ്ധാരണക്കുറവ്, ലൈംഗിക തൃഷ്ണക്കുറവ്, ഇൻഫർട്ടിലിറ്റി, ശീഘ്രസ്ഖലനം തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉണ്ടാകാം. സമ്മർദം (stress), ജീവിതശൈലി, രോഗാവസ്ഥകൾ, പോഷകക്കുറവ് തുടങ്ങി നിരവധി ഘടകങ്ങൾ ആകാം ഈ പ്രശ്നങ്ങൾക്ക് കാരണം. ലൈംഗികാരോഗ്യം നിലനിർത്താൻ വൈറ്റമിനുകളും ധാതുക്കളും ആവശ്യമാണ്. ഇവയുടെ കുറവ് ലൈംഗികാരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ലൈംഗികാരോഗ്യ പ്രശ്നങ്ങളും അവയ്ക്ക് കാരണമാകുന്ന വൈറ്റമിനുകളുടെ അഭാവവും മനസ്സിലാക്കേണ്ടത് ഈ രോഗങ്ങൾ തടയാനും…

Read More

കോണ്ടം ഉപയോഗിക്കാതെയുള്ള ലൈംഗിക ബന്ധങ്ങള്‍ വര്‍ദ്ധിക്കുന്നു; ലോകാരോഗ്യ സംഘടന

ഇന്ത്യയില്‍ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് ഗര്‍ഭനിരോധന ഉറകള്‍ അഥവാ കോണ്ടം ഉപയോഗിക്കുന്നതാണ് ഉചിതമെന്ന് വൈദ്യശാസ്ത്രത്തിലും നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ സുരക്ഷിതമായ ലൈംഗിക ബന്ധത്തിനുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ഇന്ത്യ ബഹുദൂരം പിന്നിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ വെറും 10 ശതമാനം പുരുഷന്‍മാര്‍ മാത്രമാണ് കോണ്ടം ഉപയോഗിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്. ഗര്‍ഭനിരോധനത്തിന് സ്ത്രീകള്‍ വന്ധ്യംകരണം നടത്തുന്നത് തന്നെയാണ് ഇപ്പോഴും ഇന്ത്യയില്‍ ബഹുഭൂരിപക്ഷവും പിന്തുടരുന്ന മാര്‍ഗമെന്നും…

Read More