
പ്രിയങ്കാ ഗാന്ധിക്കെതിരെ ബിജെപി സ്ഥാനാർത്ഥി ലൈംഗിക പരാമർശം നടത്തിയെന്ന് ആരോപണം; മാപ്പുപറയണമെന്ന് കോൺഗ്രസ്
പ്രിയങ്കാ ഗാന്ധിക്കെതിരെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കൽക്കാജി മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥി ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയെന്ന ആക്ഷേപവുമായി കോൺഗ്രസ് രംഗത്തെത്തി. താൻ ജയിച്ചാൽ മണ്ഡലത്തിലെ റോഡുകൾ പ്രിയങ്കാ ഗാന്ധിയുടെ കവിൾത്തടങ്ങൾ പോലെ മിനുസമുള്ളതാക്കും എന്ന സ്ഥാനാർത്ഥി രമേഷ് ബുധുരിയുടെ പ്രസ്താവനയാണ് പ്രശ്നമായത്. ബുധുരി മാപ്പുപറയണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. പരാമർശം നടത്തിയതിൽ ഉറച്ചുനിൽക്കുന്നു എന്നാണ് രമേഷ് പറയുന്നത്. ബീഹാറിലെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെ മിനുസമുള്ളതാക്കുമെന്ന് ലാലുപ്രസാദ് യാദവ് നേരത്തേ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ‘ഇന്ന്…