
ലോക സാമ്പത്തിക ഫോറം നടക്കുന്ന സമയം ദാവോസിൽ ലൈംഗികതൊഴിലാളികൾക്ക് വൻ ഡിമാൻഡ്; റിപ്പോർട്ട്
ഇത്തവണത്തെ വേൾഡ് ഇക്കണോമിക് ഫോറത്തിന് വേദിയാകാനുള്ള തയ്യാറെടുപ്പിലാണ് സ്വിറ്റ്സർലൻഡിലെ ദാവോസ്. മീറ്റിംഗിൽ ലോകത്തെ ഏറ്റവും സ്വാധീനമുള്ള ലോകനേതാക്കളും വ്യവസായികളും ഒത്തുകൂടുന്നതിനാൽത്തന്നെ ദാവോസിൽ ലൈംഗിക തൊഴിൽ വർദ്ധിക്കുന്നതായാണ് റിപ്പോർട്ട്. അതിഥികൾക്ക് അകമ്പടി സേവിക്കുന്നത് മുതൽ അവരുടെ ലൈംഗിക ആവശ്യങ്ങൾ നിറവേറ്റുന്നതു വരെ പല കാര്യങ്ങൾക്കും തങ്ങളെ അവർ സമീപിക്കുമെന്ന് ആർഗൗവിലെ ഒരു സെക്സ് വർക്കർ ഏജൻസിയുടെ മാനേജർ പറയുന്നു. എല്ലാ വർഷത്തേയും പോലെ, അഞ്ച് ദിവസത്തെ വാർഷിക മീറ്റിംഗാണ് ഇത്തവണയും. കാലാവസ്ഥാ വ്യതിയാനം, ജീവിതച്ചെലവിലെ പ്രതിസന്ധി, ഭക്ഷ്യ അരക്ഷിതാവസ്ഥ…