
വീണയ്ക്ക് സർവീസ് ടാക്സ് രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ല; മുഖ്യമന്ത്രിയും സിപിഎമ്മും മറുപടി പറയണം: മാത്യു കുഴല്‍നാടന്‍
മാസപ്പടി വിവാദത്തില്‍ വീണ വീജയന്‍റെ സർവീസ് ടാക്സ് രജിസ്ട്രേഷൻ വിവരങ്ങൾ തേടി വിവരാവകാശ അപേക്ഷ നൽകിയിരുന്നുവെന്ന് മാത്യു കുഴല്‍നാടന്‍. എന്നാല്‍ വിവരങ്ങൾ ലഭ്യമല്ലെന്നാണ് മറുപടി കിട്ടിയത്.വീണയെ സംരക്ഷിക്കാൻ ധനമന്ത്രിയെ കൊണ്ട് സിപിഎം കള്ളം പറയിപ്പിച്ചു.1.72 കോടിക്ക് നികുതി അടച്ചോ എന്നായിരുന്നു തന്‍റെ ചോദ്യം.നിയമ പ്രകാരം സംസ്ഥാനത്തിന് കിട്ടേണ്ട നികുതി കിട്ടി എന്നായിരുന്നു മന്ത്രി പറഞ്ഞത്.2017 മുതലുള്ള ജിഎസ്ടിയുടെ കാര്യമാണ് മന്ത്രി പറഞ്ഞത്. മാസപ്പടി കേസിൽ, രണ്ട് കമ്പനികൾ തമ്മിലുള്ള സുതാര്യ നിലപാട് എന്നതായിരുന്നു സിപിഎമ്മിന്‍റെ ആദ്യ ന്യായീകരണം.ജിഎസ്ടി…