
ഗണേഷ് കുമാറിനെതിരെ ഉദ്യോഗസ്ഥന്റെ രൂക്ഷ വിമർശനം: വിവാദമായതോടെ മാപ്പ് പറഞ്ഞു
കാറിൽ കുട്ടികളുടെ സീറ്റ്, സീറ്റ് ബെൽറ്റ് നിർദേശത്തിൽ ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ ഫേസ്ബുക്കിൽ കുറിപ്പിട്ട നാറ്റ്പാക് ഉദ്യോഗസ്ഥൻ മാപ്പ് പറഞ്ഞു. സോഷ്യൽമീഡിയയിലൂടെയാണ് മാപ്പ് പറഞ്ഞത്. നാറ്റ്പാക്കിലെ ഹൈവേ എൻജീനീയറിങ് ഡിവിഷൻ സീനിയർ സയന്റിസ്റ്റ് സുബിൻ ബാബുവാണ് മന്ത്രിയെ വിമർശിച്ച് കഴിഞ്ഞ ദിവസം കുറിപ്പിട്ടത്. ‘സീറ്റ് ബെൽറ്റുമായി ബന്ധപ്പെട്ട ലേഖനത്തിൽ ഒരു തെറ്റായ പരാമർശം വന്നുപോയി. അതിൽ ആരെയും കളിയാക്കുകയോ അധിക്ഷേപിക്കുകയോ ഉദ്ദേശം ഉണ്ടായിരുന്നില്ല. എന്നിരുന്നാലും ഒഴിവാക്കാമായിരുന്ന ഒരു പരാമർശം വന്നുപോയതിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു. ഞാൻ…