
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ ; ഏഴാം ഘട്ട വോട്ടെടുപ്പ് ജൂൺ 1ന്
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചാരണം ശക്തമാക്കി മുന്നണികൾ. ശനിയാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ 57 മണ്ഡലങ്ങൾ വിധിയെഴുതും. പ്രധാനമന്ത്രി നരേന്ദ്ര മോദി ജാർഖണ്ഡിലും ബംഗാളിലും രാഹുൽ ഗാന്ധി ഉത്തർപ്രദേശിലും പ്രചാരണങ്ങൾക്ക് നേതൃത്വം നൽകി. ഇൻഡ്യ സഖ്യം നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹിമാചല്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ഒഡീഷ, പഞ്ചാബ്, ബംഗാള്‍, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ 57 മണ്ഡലങ്ങളിലാണ് അന്തിമഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന ഉത്തർ പ്രദേശിലെ വാരണാസി, നടി കങ്കണ…