
കെഎംസിസി ജിദ്ദ കോഴിക്കോട് ജില്ലാ ഏകദിന സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു
കെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘സോക്കർ ഫെസ്റ്റ് സീസൺ രണ്ട്’ ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ജനുവരി 30 ന് വ്യാഴാഴ്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മഹ്ജർ എമ്പറോർ സ്റ്റേഡിയത്തിൽ രാത്രി ഒമ്പത് മണിക്കാരംഭിക്കുന്ന ടൂർണമെന്റിൽ ജിദ്ദയിലെയും പരിസര പ്രദേശങ്ങളിലെയും എട്ട് ടീമുകൾ മാറ്റുരക്കും. വിൻസ്റ്റാർ എഫ്.സി ജിദ്ദ, അബീർ സലാമതക് എഫ്.സി, സംസം മദീന, സമ യുനൈറ്റഡ്, ഇത്തിഹാദ്, സാഗോ എഫ്.സി, അമിഗോസ് എഫ്.സി ജിദ്ദ, ഫോൺ വേൾഡ് തുടങ്ങിയ ടീമുകളാണ്…