
ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഏഴു വർഷം
2017 സെപ്റ്റംബർ 5ന് രാത്രി ജോലി കഴിഞ്ഞ് തന്റെ വീട്ടിലേക്ക് പോവുകയായിരുന്ന ഗൗരി ലങ്കേഷ് ബംഗളൂരിലെ രാജരാജേശ്വരി നഗറിലെ തന്റെ വീട്ടിന്റെ മുന്നിൽ വച്ച് വെടിയേറ്റ് മരിച്ചു. മതവാദികൾ ജനാധിപത്യത്തിന് നേരെ ഉയർത്തുന്ന ഭീഷണികളെ തന്റെ മാധ്യമപ്രവർത്തനത്തിലൂടെ നേരിട്ട ചെറുത്തുനിൽപ്പിന്റെ ശബ്ദം 7.65 എം എം പിസ്റ്റളിൽ നിന്നുതിർത്തുവിട്ട വെടിയുണ്ടയേറ്റ് ചലനമറ്റു കിടന്നു. ഒട്ടും ഭയമില്ലാതെ ഗൗരി നടത്തിയ മാധ്യമ പ്രവർത്തനം ഏഴു വർഷങ്ങൾക്കിപ്പുറവും ഇല്ലാതാക്കാൻ സാധിക്കാതെ നിൽക്കുന്നു. അരികുവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടിയും സാമുദായിക ഐക്യത്തിനും വേണ്ടി നിലകൊണ്ട…