ഏ​ഴ് മാ​സ​ത്തി​നു​ള്ളി​ൽ ഒ​മാ​നി​ലെ​ത്തി​യ​ത് 2.3 ദ​ശ​ല​ക്ഷം സ​ന്ദ​ർ​ശ​ക​ർ

ഒ​മാ​നി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​. ഈ ​വ​ർ​ഷ​ത്തി​ന്റെ ആ​ദ്യ ഏ​ഴ് മാ​സ​ങ്ങ​ളി​ൽ സു​ൽ​ത്താ​നേ​റ്റി​ന് 2.3 ദ​ശ​ല​ക്ഷം സ​ന്ദ​ർ​ശ​ക​രെ​യാ​ണ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​തേ​കാ​ല​യ​ള​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 2.4 ശ​ത​മാ​ന​ത്തി​ന്റെ വ​ർ​ധ​ന​യാണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ളെ​ത്തി​യ​ത് യു.​എ.​ഇ​യി​ൽ നി​ന്നാ​ണ്. 7,14,636 ഇ​മാ​റാ​ത്തി​ക​ളാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ സു​ൽ​ത്താ​നേ​റ്റ് സ​ന്ദ​ർ​ശി​ച്ച​ത്. ഇ​ന്ത്യ​ക്കാ​ർ (3,67,166), യ​മ​നി​ക​ൾ (139,354), ജ​ർ​മ​ൻ സ്വ​ദേ​ശി​ക​ൾ (79,439) എ​ന്നി​ങ്ങ​നെ​യാ​ണ് ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ൽ വ​രു​ന്ന രാ​ജ്യ​ക്കാ​ർ. ഇ​തേ കാ​ല​യ​ള​വി​ൽ ഏ​ക​ദേ​ശം 4.7 ദ​ശ​ല​ക്ഷം സ​ന്ദ​ർ​ശ​ക​ർ രാ​ജ്യ​ത്തു​നി​ന്ന് പു​റ​ത്തേ​ക്ക് പോ​കു​ക​യും ചെ​യ്തു….

Read More