കടബാധ്യത തീർക്കാൻ ഏഴു കോടി ദിർഹം പ്രഖ്യാപിച്ച്​ ഷാർജ സുൽത്താൻ

സാ​മ്പ​ത്തി​ക കേ​സു​ക​ളി​ൽ ശി​ക്ഷി​​ക്ക​പ്പെ​ട്ട പൗ​ര​ന്മാ​രു​ടെ ക​ട​ബാ​ധ്യ​ത തീ​ർ​ക്കാ​ൻ ആ​റു കോ​ടി 94 ല​ക്ഷം ദി​ർ​ഹ​ത്തി​ന്‍റെ​ പ​ദ്ധ​തി​ക്ക്​ ഷാ​ർ​ജ ​ഡെ​ബ്​​റ്റ്​ സെ​റ്റി​ൽ​മെ​ന്‍റ്​ ക​മ്മി​റ്റി (എ​സ്.​ഡി.​എ​സ്.​സി) അം​ഗീ​കാ​രം ന​ൽ​കി. പ​ദ്ധ​തി​ക്ക്​ അം​ഗീ​കാ​രം ന​ൽ​കാ​ൻ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഡോ. ​ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. 26ാം ബാ​ച്ചി​ലു​ള്ള 131 പേ​രു​ടെ ക​ട​മാ​ണ്​ ഇ​ത്ത​വ​ണ തീ​ർ​ക്കു​ക​യെ​ന്ന്​ എ​സ്.​ഡി.​എ​സ്.​സി, അ​ൽ ദ​വാ​ൻ അ​ൽ അം​റി ചെ​യ​ർ​മാ​ൻ റാ​ശി​ദ്​ അ​ഹ്മ​ദ്​ ബി​ൻ അ​ൽ ശൈ​ഖ് പ​റ​ഞ്ഞു….

Read More