
ഗുരുദ്വാരയിലെത്തി മോദി; ഭക്ഷണം പാകം ചെയ്തും വിളമ്പിയും പ്രധാനമന്ത്രി
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിഹാറിലെ ഗുരുദ്വാരയിലെത്തി ഭക്ഷണം പാകം ചെയ്തും വിളമ്പിയും പ്രധാനമന്ത്രി നരേന്ദ്ര മോദി. സിഖ് തലപ്പാവണിഞ്ഞെത്തിയാണ് പ്രധാനമന്ത്രി മോദി ഗുരദ്വാരയിലെത്തിയവർക്ക് ഭക്ഷണം വിളമ്പുകയും പാചകം ചെയ്തതും. പട്നയിൽ സ്ഥിതിചെയ്യുന്ന സിഖ് ദേവാലയമായ തക്ത് ഹരിമന്ദിറിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്. പത്താമത് സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിങ്ങിന്റെ ജന്മ സ്ഥലമാണ് പട്ന സാഹിബ് ഗുരുദ്വാര. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഗുരുദ്വാരയിലെ സന്ദർശനം. ബിഹാറിലെ അഞ്ച് മണ്ഡലങ്ങൽും ഇ്ന്ന് വോ്ട്ടെടുപ്പ് നടക്കുന്നുണ്ട്. ബിഹാറിൽ…