മാങ്ങാ മോഷണ കേസ്: സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പൊലീസ്
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ പൊലീസുകാരൻ പ്രതിയായ മാങ്ങ മോഷണ കേസ് ഒത്തു തീർപ്പാക്കാനുള്ള നടപടിയിൽ എതിർപ്പറിയിച്ച് പൊലീസ്. കേസ് ഒത്തുതീർപ്പാക്കിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും മോഷണം നടത്തിയ പ്രതി പൊലീസുകാരനാണ് എന്ന വസ്തുത ഗൗരവതരമെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. കാഞ്ഞിരപ്പള്ളി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസ് ഒത്തു തീർപ്പ് നീക്കത്തിൽ എതിർപ്പറിയിച്ചത്. പ്രതിയുടെ മുൻ ക്രിമിനൽ പശ്ചാത്തലം കൂടി കണക്കിലെടുക്കണം എന്നും റിപ്പോർട്ടിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. കേസ് അടുത്ത ദിവസത്തേക്ക് മാറ്റി. കേസുമായി മുന്നോട്ട് പോകാൻ…