വിജയൻ്റെ കത്ത് ഇനി വായിക്കണം; കുടുംബം നേരത്തെ വന്നുകണ്ടിരുന്നു, അതിൽ പാർട്ടി സമിതി അന്വേഷണം നടക്കുന്നുണ്ടെന്ന് കെ സുധാകരൻ

 ഐസി ബാലകൃഷ്ണനെതിരെ പൊലീസ് അന്വേഷണം എന്തിനാണെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. വയനാട്ടിലേത് പാർട്ടി കാര്യമാണ്. എല്ലാം സംസാരിച്ചു ഒതുക്കിയതാണ്. വിജയന്റെ കത്ത് ഇനിയും വായിച്ചിട്ടില്ല. കുടുംബം നേരത്തെ വന്നുകണ്ടിരുന്നുവെന്നും അതിൽ പാർട്ടി സമിതി അന്വേഷണം നടക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു. വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരണവുമായി ബന്ധപ്പെട്ടാണ് സുധാകരൻ്റെ പ്രതികരണം.    ഇന്ന് കണ്ണൂരിൽ എത്തിയതേ ഉള്ളൂ. വിജയൻ്റെ കത്ത് ഇനി വായിക്കണം. കുടുംബം നേരത്തെ വന്നു കണ്ടിരുന്നു. അതിൽ പാർട്ടി സമിതി അന്വേഷണം…

Read More

സോളാർ സമരം: സിപിഎം പിൻമാറിയത് ഒത്തുതീർപ്പ് ചർച്ചയുടെ അടിസ്ഥാനത്തിലെന്ന് മാധ്യമപ്രവർത്തകൻ

സോളാർ സമരത്തിൽ നിന്ന് സിപിഎം പിൻമാറിയത് ഒത്തുതീർപ്പ് ചർച്ചയുടെ അടിസ്ഥാനത്തിലായിരുന്നെന്ന് മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം. സമകാലിക മലയാളം വാരികയിൽ അദ്ദേഹം എഴുതിയ ലേഖനത്തിലാണ് പരാമർശം. ജോൺ ബ്രിട്ടാസ് വഴിയാണ് സിപിഎം ഒത്തുതീർപ്പിന് ശ്രമിച്ചത്. പാർട്ടി അറിഞ്ഞുകൊണ്ടായിരുന്നു ഈ നീക്കം. എന്നാൽ തോമസ് ഐസക് അടക്കം പാർട്ടി നേതാക്കൾക്കോ സമരത്തിന് വന്ന പ്രവർത്തകർക്കോ ഇക്കാര്യം അറിയില്ലായിരുന്നു. താനും ഒത്തുതീർപ്പ് ചർച്ചകൾക്ക് ഇടനില നിന്നിരുന്നു. വാർത്താ സമ്മേളനം വിളിച്ചു ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാൽ മതിയെന്ന് പറഞ്ഞത് സിപിഎമ്മാണ്. ഒത്തുതീർപ്പ്…

Read More

എബിസി ചട്ടങ്ങൾ വന്നതിനാൽ വിഷയത്തിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി; തെരുവുനായ് പ്രശ്‌നത്തിലെ ഹർജികൾ തീർപ്പാക്കി

തെരുവുനായ് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി തീർപ്പാക്കി. 2023 ലെ എബിസി ചട്ടങ്ങൾ വന്നതിനാൽ വിഷയത്തിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പുതിയ ചട്ടങ്ങളിൽ പരാതിയുണ്ടങ്കിൽ അതത് ഹൈക്കോടതികളെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. തെരുവുനായ് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കേരള, കർണാടക, ബോംബെ ഹൈക്കോടതികളുടെ വിധിയിലെ ശരിതെറ്റുകളിൽ ഇടപെടാനില്ല. വിഷയത്തിലെ നിയമപ്രശ്‌നങ്ങൾ തുറന്നിടുന്നതായും കോടതി നിരീക്ഷിച്ചു. കേസിൽ വിശദമായ ഉത്തരവ് പിന്നീട് പുറത്തിറക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്തിൻറെ അടക്കം ഹർജികളാണ് തീർപ്പാക്കിയത്.

Read More